സർവകലാശാല ജീവനക്കാർക്കെതിരെ രാഷ്​ട്രീയ പകപോക്കൽ -എം.എൽ.എ

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ജീവനക്കാർക്കെതിരായ രാഷ്​ട്രീയ പകപോക്കൽ നടപടികളിൽനിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്ന് പി. അബ്​ദുൽ ഹമീദ് എം.എൽ.എ. ഇതുമൂലമുണ്ടാകുന്ന പ്രക്ഷോഭങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർ തന്നെയായിരിക്കും മറുപടി പറയേണ്ടിവരുക. ചില പ്രത്യേക വിഭാഗം മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാരെ തിരഞ്ഞുപിടിച്ച് വ്യാജ കുറ്റങ്ങൾ ആരോപിച്ച് ശിക്ഷ നടപടി സ്വീകരിക്കുകയാണ്. സർവകലാശാല ഇൻസ്ട്രുമെ​േൻറഷൻ എൻജിനീയർ സാജിദിനെ സസ്പെൻഡ്​ ചെയ്ത നടപടി അപലപനീയമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവർണർക്ക് കത്ത് നൽകും. ആർട്സ് ആൻഡ്​​ സയൻസ് കോളജ്, ഫയർ സ്​റ്റേഷൻ എന്നിവക്കായി ജനപ്രതിനിധി എന്ന നിലയിൽ സ്ഥലം ആവശ്യപ്പെട്ടപ്പോൾ പുറംതിരിഞ്ഞ് നിന്ന സിൻഡിക്കേറ്റാണ് കല്ല​ുവെട്ട് വിൽപനക്കായി ഭൂമി വിട്ടുനൽകിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.