ആരോഗ്യ പ്രവർത്തകരെയും ജീവനക്കാരെയും ആദരിച്ചു

ആലത്തൂർ: ആരോഗ്യ പ്രവർത്തകർ, പഞ്ചായത്ത് ജീവനക്കാർ, സാമൂഹിക പ്രവർത്തകർ എന്നിവരെ തരൂർ ഗ്രാമപഞ്ചായത്ത് ആദരിച്ചു. രമ്യ ഹരിദാസ് എം.പി ഉദ്ഘാടനം ചെയ്തു. പഴമ്പാലക്കോട് സാമൂഹികാരോഗ്യ കേന്ദ്രം, തരൂർ ഗവ. ആയുർവേദ-ഹോമിയോ ചികിത്സ വിഭാഗങ്ങൾ, ആശ പ്രവർത്തകർ, നൂറ് ശതമാനം നികുതി പിരിച്ചും പദ്ധതി തുക 93 ശതമാനം ചെലവഴിച്ചും മികച്ച പ്രവർത്തനം കാഴ്​ചവെച്ച പഞ്ചായത്ത് ജീവനക്കാർ, സമൂഹത്തിലെ നിർധനരായവർക്കും രോഗികൾക്കും വർഷങ്ങളായി കാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന അത്തിപ്പൊറ്റ കാളമ്പത്ത് തറവാട്, പ്രവാസി ഭാരതി പുരസ്കാര ജേതാവ് എ.പി.എസ്. മണി തുടങ്ങിയവരെയാണ്​ ആദരിച്ചത്​. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി. മനോജ്കുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ്​ പ്രകാശിനി സുന്ദരൻ, ​സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻമാരായ മുഹമ്മദ് ഹനീഫ, റംലത്ത് മുഹമ്മദ്, രാജേഷ്, വാർഡ് അംഗങ്ങളായ എ.എ. കബീർ, ബീന ജോസ്, സുനിത ലക്ഷ്മണൻ, എം.ആർ. വത്സലകുമാരി, നടരാജൻ, ചെന്താമരാക്ഷൻ, ഷഫീഖ് മോൻ, ശാന്തകുമാരി, പ്രിൻസി രാജേഷ്, കൃഷ്ണൻ എന്നിവർ സംസാരിച്ചു. pew ramya തരൂർ പഞ്ചായത്തിൽ വിവിധ മേഖലകളിൽ സേവനം ചെയ്യുന്നവരെ രമ്യ ഹരിദാസ് എം.പി അനുമോദിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.