കൃഷിയിടത്തിലിറങ്ങുന്ന കാട്ടുമൃഗങ്ങളെ തടയാൻ ശബ്​ദവും വെളിച്ചവും

കണ്ടുപിടിത്തവുമായി മോഹൻകുമാർ കരിമ്പ: കാട്ടുമൃഗങ്ങളിൽനിന്ന് രക്ഷനേടാൻ കർഷകർക്ക് ആശ്വാസമായി പുതിയ കണ്ടുപിടിത്തവുമായി ഇടക്കുർശ്ശി അജിത് എൻജിനീയറിങ്​ ഉടമ മോഹൻകുമാർ. മൃഗങ്ങൾ കൃഷിസ്ഥലത്തേക്കു വരുമ്പോൾ ലൈറ്റ് തെളിയുകയും അലാറം കേൾപ്പിക്കുന്നതുമാണ് ഈ ഉപകരണം. ചെറിയ ബാറ്ററിയിൽ യന്ത്രം പ്രവർത്തിപ്പിക്കാം. ഇതിൽ ഉപയോഗിച്ചിരിക്കുന്ന കമ്പികളിൽ സ്പർശിച്ചാൽ ഷോക്കോ മറ്റു അപകടങ്ങളോ ഉണ്ടാകുന്നുമില്ല. വനാതിര്‍ത്തി ഗ്രാമങ്ങളില്‍ കാട്ടുമൃഗങ്ങളുടെ ആക്രമണം കർഷകർ നേരിടുന്ന പ്രധാന ഭീഷണിയാണ്. വിളകൾ നശിപ്പിച്ച് കർഷകരെ നഷ്​ടത്തിലാക്കുന്ന ഈ ആക്രമണത്തിനുള്ള പരിഹാരവുമായാണ് മുമ്പും ധാരാളം കണ്ടുപിടിത്തങ്ങൾ നടത്തിയിട്ടുള്ള മോഹൻ കുമാർ ഈ ഉപകരണം നിർമിച്ചിരിക്കുന്നത്. കരിമ്പ-മൂന്നേക്കറിൽ പരീക്ഷണ പ്രവർത്തനം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ തങ്കച്ചൻ, ചുള്ളിയാംകുളം ഇടവക വികാരി ജോബി മേലാമുറി, പി.ജി. വത്സൻ, രാമചന്ദ്രൻ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. കുരങ്ങുകളുടെ ശല്യം ഇല്ലാതാക്കാനുള്ള പുതിയ പരീക്ഷണ പ്രവർത്തനത്തിലാണ് ഇപ്പോൾ മോഹൻകുമാർ. pew mechine1 മൃഗങ്ങളെ തുരത്താനുള്ള യന്ത്രവുമായി മോഹൻകുമാർ താക്കോൽ ദാനം ചെർപ്പുളശ്ശേരി: യൂത്ത് കോൺഗ്രസ് യൂത്ത് കെയർ പദ്ധതിയിൽ ഉൾപ്പെടുത്തി കാറൽമണ്ണ ആലുംപാറയിൽ പുനർനിർമിച്ച്‌ നൽകുന്ന വീടിൻെറ താക്കോൽ ദാനം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ്​ ഷാഫി പറമ്പിൽ എം.എൽ.എ നിർവഹിച്ചു. കാറൽമണ്ണ മേഖല യൂത്ത് കോൺഗ്രസ് കമ്മിറ്റിയാണ് രണ്ടരലക്ഷം രൂപ ​െചലവിൽ പുറംതൊടി ജയശ്രീയുടെ കുടുംബത്തിന് വീട് പുനർനിർമിച്ച് നൽകിയത്. യൂത്ത് കോൺഗ്രസ് മേഖല ചെയർമാൻ വിനോദ് കളത്തൊടി അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ്​ ടി.എച്ച്. ഫിറോസ്ബാബു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​ പി.പി. വിനോദ്‌കുമാർ, നഗരസഭ ചെയർപേഴ്സൻ ശ്രീലജ വാഴക്കുന്നത്ത്, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ഒ. ഫാറൂക്ക്, പി. സുബീഷ്, ടി.കെ. ഷൻഫി, എം. അബ്​ദുൽ റഷീദ്, ഭാസി അത്തിപ്പറ്റ, നഗരസഭ അംഗങ്ങളായ കെ.എം. ഇസഹാക്ക്, കെ.ടി. രതീദേവി, എം.വി. ബീന തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.