കോവിഡ് സുരക്ഷ

പട്ടാമ്പി മത്സ്യ മാർക്കറ്റ് മൂന്ന്​ ദിവസം അടച്ചിടും പട്ടാമ്പി: കോവിഡ് സുരക്ഷയുടെ ഭാഗമായി നഗരസഭ മത്സ്യ മാർക്കറ്റ് മൂന്നു ദിവസത്തേക്ക് അടച്ചിടും. വെള്ളിയാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കും. കുന്നംകുളം, വളാഞ്ചേരി, പെരിന്തൽമണ്ണ മാർക്കറ്റുകൾ കോവിഡുമായി ബന്ധപ്പെട്ട് അടച്ച സാഹചര്യത്തിൽ അവിടെയുള്ള കച്ചവടക്കാരും സമ്പർക്കമുള്ളവരും പട്ടാമ്പി മാർക്കറ്റിലേക്ക് വരാൻ സാധ്യതയുള്ളതിനാലാണ് പട്ടാമ്പി മാർക്കറ്റും അടക്കുന്നത്. തൊഴിലാളിയിലൂടെ രോഗം പരന്നതോടെ അടച്ചിട്ട മാർക്കറ്റ് അടുത്തിടെയാണ് കലക്ടറുടെ ഉത്തരവിൽ തുറന്നത്. മൊത്തവ്യാപാരത്തിന്​ മാത്രമായിരുന്നു അനുമതി. വെള്ളിയാഴ്​ച മുതൽ മാർക്കറ്റ് പ്രവർത്തനം ആരംഭിക്കാനും അന്നുമുതൽ മാർക്കറ്റിലെ ചെറുകിട കടകളിലെ വ്യാപാരത്തിനും അനുമതി നൽകാനും അവലോകന യോഗം തീരുമാനിച്ചു. ------------------------------ ആൻറിജന്‍ പരിശോധനയിൽ ആറുപേർക്ക് കോവിഡ് പട്ടാമ്പി: ഗവ. ഹൈസ്കൂളില്‍ നടന്ന 36 പേരുടെ ആൻറിജന്‍ ടെസ്​റ്റില്‍ ആറുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടുപേർ വല്ലപ്പുഴ, നാലുപേർ പരുതൂർ സ്വദേശികളാണ്. ചൊവ്വാഴ്ച പട്ടാമ്പി ഹൈസ്കൂളിൽ പരിശോധന തുടരുമെന്ന് നഗരസഭ ചെയർമാൻ കെ.എസ്.ബി.എ. തങ്ങൾ അഭ്യർഥിച്ചു. -------------------- വീടിൻെറ ടെറസിൽ ചട്ടികളിൽ 16 കഞ്ചാവ്​ ചെടി; യുവാവ് പിടിയിൽ ഷൊർണൂർ: വീടിൻെറ ടെറസിൽ ചട്ടികളിൽ കഞ്ചാവുചെടി വളർത്തിയ യുവാവിനെ പൊലീസും എക്സൈസും പിടികൂടി. ഷൊർണൂർ ചുഢു വാലത്തൂർ എസ്.ആർ.വി എൽ.പി സ്കൂളിന്​ സമീപം തൂവ്വക്കാട്ടിൽ നാഷ്കുമാറാണ് (30) പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് തിങ്കളാഴ്​ച വൈകീട്ട്​ മൂന്നരയോടെ നടന്ന പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്. ചട്ടികൾ, ചാക്ക് സഞ്ചികൾ, പ്ലാസ്​റ്റിക് ചട്ടികൾ എന്നിവയിലായി 16 കഞ്ചാവുചെടികളാണ് ടെറസിൽ വളർത്തിയിരുന്നത്. pew kanchav nashkumar30 നാഷ്കുമാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.