എല്ലാ ഫലവും നെഗറ്റിവ്​

പുതുപ്പരിയാരം: തിങ്കളാഴ്ച 48 പേരെ ആൻറിജൻ പരിശോധനയിൽ വിധേയരാക്കിയതിൽ എല്ലാവരും നെഗറ്റിവായി. നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്കപട്ടികയിലുള്ളവരാണിവർ. ക്വാറൻറീനിലുള്ള ജനപ്രതിനിധികളുടെ സാമ്പിൾ ആർ.ടി.പി.സി പരിശോധനക്ക് അയച്ചു. അഞ്ച് പേർക്ക് കോവിഡ് കോങ്ങാട്: സാമുഹികാരോഗ്യ കേന്ദ്രത്തിൽ മണ്ണാർക്കാട്ടെ മീൻ മാർക്കറ്റിലെ കോവിഡ് സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള മുണ്ടൂർ, കോങ്ങാട് പഞ്ചായത്തിലുള്ള 60 പേരെ ആൻറിജൻ പരിശോധനക്ക് വിധേയരാക്കി. ഇവരിൽ കോങ്ങാട് മൂന്ന് മീൻവിൽപനക്കാരും ഇവരുടെ സമ്പർക്കത്തിലുള്ള മുണ്ടൂരിലെ രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.