ഒറ്റപ്പാലത്ത് രണ്ട് പേർക്ക് കൂടി കോവിഡ്

ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിൽ നടന്ന ആൻറിജൻ പരിശോധനയിൽ രണ്ട് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുളഞ്ഞൂർ, പാലപ്പുറം സ്വദേശികൾക്കാണ് രോഗ ബാധ കണ്ടെത്തിയത്. നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്ന നെല്ലിക്കുറുശ്ശി, പാലപ്പുറം സ്വദേശികളുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ച ഇരുവരും. 69 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്. 67 പേരുടെയും പരിശോധന ഫലം നെഗറ്റിവ് ആണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.