പുതുനഗരം: പുതുനഗരം മത്സ്യമാർക്കറ്റ് ഞായറാഴ്ച മുതൽ തുറന്നുപ്രവർത്തിക്കും. പഞ്ചായത്ത് പ്രസിഡൻറ് എം.എം. ഫാറൂഖ് ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറക്കാൻ തീരുമാനിച്ചത്. സാമൂഹിക അകലം ഉൾപ്പെടെ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. യോഗത്തിൽ സി.െഎ ആദംഖാൻ, എ.വി. ജലീൽ, എ.കെ. ഹുസെൻ, എം. മുഹമ്മദ് റാഫി. വൈ. ബദറുദ്ദീൻ, എ. സെത്താർ, എൻ. ബഷീർ, അൻവർഷാ എന്നിവർ പെങ്കടുത്തു. പഴയകാല അധ്യാപകനെ ആദരിച്ചു ആനക്കര: അധ്യാപക ദിനത്തിൽ പടിഞ്ഞാറങ്ങാടി അൻസാർ സ്കൂൾ പഴയകാല അധ്യാപകനെ ആദരിച്ചു. അൽഫലാഹ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ 30 വർഷം മുമ്പ് സ്ഥാപിതമായ പടിഞ്ഞാറങ്ങാടി അൽഫലാഹ് ഇംഗ്ലീഷ് സ്കൂളിൻെറ സ്ഥാപകാധ്യാപകൻ സി. അബ്ദുൽ കരീമിനെയാണ് ആദരിച്ചത്. പ്രിൻസിപ്പൽ ഷാക്കിർ മൂസ പൊന്നാടയണിയിച്ചു. വൈസ് പ്രിൻസിപ്പൽ കെ. നിഷ, അധ്യാപകരായ സുബീഷ് മോഴിയത്ത്, നുസൈബ, എം.കെ. ഷീല, പി.ബി. ആഷിക് എന്നിവർ പെങ്കടുത്തു. അയൽപക്ക അധ്യാപകരെ ആദരിച്ച് വിദ്യാർഥികൾ ആനക്കര: കോവിഡ് രോഗ വ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ അയൽപക്കത്തെ അധ്യാപകരെ ആദരിച്ച് ആനക്കര എൻ.എസ്.എസ് യൂനിറ്റ് വിദ്യാർഥികൾ. പ്രീപ്രൈമറി അധ്യാപകർ മുതൽ പാരലൽ കോളജ് പ്രിൻസിപ്പൽമാർവരെയുള്ളവരെ കുട്ടികൾ വീട്ടിലെത്തി ആദരിച്ചു. പ്രോഗ്രാം ഓഫിസർ എം.പി. സതീഷ്, സിജിൻ, ജിധിൻ നാരായണൻ, ശ്രീഹരി, ഗൗരി, നാദിയ, ഭവ്യ, അനഘ, ഫാത്തിമ ഷെറി തുടങ്ങിയവർ നേതൃത്വം നൽകി. pew aadaram2 അധ്യാപക ദിനത്തിൽ പടിഞ്ഞാറങ്ങാടി അൽഫലാഹ് സ്ഥാപകാധ്യാപകൻ അബ്ദുൽ കരീമിനെ അൻസാർ സ്കൂൾ ആദരിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.