പാലക്കാട് ടൗൺ ഹാൾ നവീകരണം പുരോഗമിക്കുന്നു

പാലക്കാട്​: ഷാഫി പറമ്പിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന്​ 3.77 കോടി രൂപ ചെലവിൽ പാലക്കാട്​ ടൗൺ ഹാൾ നവീകരിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. 54 വർഷത്തിലധികം കാലപ്പഴക്കം ഉണ്ടെങ്കിലും ടൗൺ ഹാളി​ൻെറ അടിത്തറയും ചുമരുകളും മേൽക്കൂരയും ഉറപ്പുള്ളതാണ്. പുറെമയുള്ള ഭാഗങ്ങൾക്കാണ് ബലക്ഷയം സംഭവിച്ചിട്ടുള്ളത്. ഇവ പരിഹരിച്ച് ഇരിപ്പിടങ്ങൾ പുതിയത് സ്ഥാപിച്ച് സ്​റ്റേജ് നവീകരിച്ച് അത്യാധുനിക സൗകര്യങ്ങൾ ഒരുക്കി നവീകരിക്ക​​ും. 2014ൽ ഈ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചെങ്കിലും പലതവണ ടെൻഡർ ചെയ്തിട്ടും ആരും ഏറ്റെടുക്കാൻ തയാറായില്ല. പിന്നീട്​, സർക്കാർ ഏജൻസിയായ ഹാബിറ്റാറ്റ് നിർമാണച്ചുമതല ഏറ്റെടുത്തത്​. 2019ൽ സാങ്കേതിക അനുമതി ലഭിച്ച ഈ പദ്ധതിയുടെ 20 ശതമാനം അടങ്കൽ തുകയായ 77 ലക്ഷം രൂപ മുൻകൂറായി ഹാബിറ്റാറ്റിന് നൽകിയിട്ടുണ്ട്. ഇതി​ൻെറ അടിസ്ഥാനത്തിലാണ്​ പ്രവൃത്തി ആരംഭിച്ചത്​. അതിർത്തി ഗാന്ധി എന്നറിയപ്പെടുന്ന ഖാൻ അബ്​ദുൽ ഗഫാർഖാൻ 1966ലാണ്​ ടൗൺ ഹാളി​ൻെറ ഉദ്ഘാടനം നിർവഹിച്ചത്​. ഷാഫി പറമ്പിൽ എം.എൽ.എ നവീകരണ പ്രവൃത്തി പരിശോധിച്ചു. pewshafi നിർമാണം പരോഗമിക്കുന്ന പാലക്കാട്​ ടൗൺഹാൾ ഷാഫി പറമ്പിൽ എം.എൽ.എ പരിശോധിക്കുന്നു അട്ടപ്പാടിയിലെ 554 കുടുംബങ്ങള്‍ക്ക് കൈവശരേഖ നൽകും പാലക്കാട്​: തിങ്കളാഴ്​ച നടക്കുന്ന ജില്ലതല പട്ടയമേളയില്‍ വനാവകാശ നിയമപ്രകാരം അട്ടപ്പാടിയിലെ 554 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് 976.43 ഏക്കര്‍ ഭൂമിയുടെ കൈവശരേഖ വിതരണം ചെയ്യുമെന്ന് നോഡല്‍ ഓഫിസർ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. ഭൂരഹിത പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഒരു ഏക്കര്‍ ഭൂമി നല്‍കുന്ന പദ്ധതിയില്‍ കെ.എസ്.ടി (കേരള ഷെഡ്യൂള്‍ഡ് ട്രൈബ്) പ്രകാരമുള്ള 293 കുടുംബങ്ങള്‍ക്ക് 236.33 ഏക്കര്‍ ഭൂമിയുടെ പട്ടയവും വിതരണം ചെയ്യും. നെല്ല് സംഭരണം: നടപടി വേഗത്തിൽ ആക്കണം -കർഷക കോൺഗ്രസ് പാലക്കാട്: ഒന്നാം വിള നെല്ല് സംഭരണ നടപടികൾ വേഗത്തിലാക്കണമെന്ന് കർഷക കോൺഗ്രസ് ജില്ല ഭാരവാഹികളുടെ യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ബി. ഇഖ്ബാൽ ഉദ്ഘാടനം നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.