ചെർപ്പുളശ്ശേരി: നഗരസഭ പണി പൂർത്തീകരിച്ച ചെർപ്പുളശ്ശേരി ഗവ. ഹൈസ്കൂൾ മൈതാനിയിലെ ഇരിപ്പിടത്തിൻെറ സമർപ്പണം തിങ്കളാഴ്ച രാവിലെ 11ന് നടത്തുമെന്ന് ചെയർപേഴ്സൻ അറിയിച്ചു. സി.പി.എം മാർച്ച് ചെർപ്പുളശ്ശേരി: പൊട്ടച്ചിറ പൊൻമുഖം മലയിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന കരിങ്കൽ ക്വാറിക്ക് അനുമതിനൽകരുതെന്ന് ആവശ്യപ്പെട്ട് പൊട്ടച്ചിറ-വല്ലപ്പുഴ സി.പി.എം പ്രവർത്തകർ ജാഥയായി വന്ന് ക്വാറിയിലേക്കുള്ള വഴിയിൽ കൊടിനാട്ടി. സി. വിജയകുമാർ, സി.കെ. ബാബു, ഉദയൻ പാറക്കൽ, അസീസ്, മുസ്തഫ, നിസാം എന്നിവർ നേതൃത്വം നൽകി. ധർണ നടത്തി നെല്ലായ: പഞ്ചായത്തിലെ പൊതുകുളം ലേല ടെൻഡർ നടപടി അട്ടിമറിക്കുകയും പൊന്മുഖം മലയിൽ കരിങ്കൽ ക്വാറി നടത്താൻ ഖനന മാഫിയക്ക് അനുകൂലമായി കോടതിവിധിക്കായി കൂട്ടുനിൽക്കുകയും ചെയ്ത നെല്ലായ പഞ്ചായത്ത് ഭരണസമിതിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് നെല്ലായ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്ത് ഒാഫിസ് പരിസരത്ത് ധർണ നടത്തി. പഞ്ചായത്ത് ലീഗ് പ്രസിഡൻറ് നാസർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻറ് ഖാദർ മോളൂർ അധ്യക്ഷത വഹിച്ചു. തരൂരിൽ പൊതുകുളങ്ങളിൽ മീൻവളർത്തൽ ആലത്തൂർ: സുഭിക്ഷകേരളം പദ്ധതിയിൽ നടപ്പാക്കുന്ന മീൻ വളർത്തൽ തരൂർ ഗ്രാമപഞ്ചായത്തിൽ ഒന്നാംഘട്ടം ആരംഭിച്ചു. മത്സ്യസമൃദ്ധ പരിപാടി തരൂർ ഗ്രാമപഞ്ചായത്തിലെ കുട്ടൻ കോട് കുളത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് പ്രസിഡൻറ് പി. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. തരൂർ പഞ്ചായത്തിലെ 10 പൊതുകുളങ്ങളിലായി 30,000 മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. രണ്ടാം ഘട്ടത്തിൽ സ്വകാര്യ കുളങ്ങളിലും പദ്ധതി നടപ്പിലാക്കാൻ ആലോചിക്കുമെന്ന് പ്രസിഡൻറ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.