Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightആൽമരച്ചോട്ടിലെ...

ആൽമരച്ചോട്ടിലെ ഇരിപ്പിടം: സമർപ്പണം നാളെ

text_fields
bookmark_border
ചെർപ്പുളശ്ശേരി: നഗരസഭ പണി പൂർത്തീകരിച്ച ചെർപ്പുളശ്ശേരി ഗവ. ഹൈസ്​കൂൾ മൈതാനിയിലെ ഇരിപ്പിടത്തി​​ൻെറ സമർപ്പണം തിങ്കളാഴ്ച രാവിലെ 11ന്​ നടത്തുമെന്ന് ചെയർപേഴ്സൻ അറിയിച്ചു. സി.പി.എം മാർച്ച് ചെർപ്പുളശ്ശേരി: പൊട്ടച്ചിറ പൊൻമുഖം മലയിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന കരിങ്കൽ ക്വാറിക്ക് അനുമതിനൽകരുതെന്ന് ആവശ്യപ്പെട്ട് പൊട്ടച്ചിറ-വല്ലപ്പുഴ സി.പി.എം പ്രവർത്തകർ ജാഥയായി വന്ന് ക്വാറിയിലേക്കുള്ള വഴിയിൽ കൊടിനാട്ടി. സി. വിജയകുമാർ, സി.കെ. ബാബു, ഉദയൻ പാറക്കൽ, അസീസ്, മുസ്തഫ, നിസാം എന്നിവർ നേതൃത്വം നൽകി. ധർണ നടത്തി നെല്ലായ: പഞ്ചായത്തിലെ പൊതുകുളം ലേല ടെൻഡർ നടപടി അട്ടിമറിക്കുകയും പൊന്മുഖം മലയിൽ കരിങ്കൽ ക്വാറി നടത്താൻ ഖനന മാഫിയക്ക് അനുകൂലമായി കോടതിവിധിക്കായി കൂട്ടുനിൽക്കുകയും ചെയ്ത നെല്ലായ പഞ്ചായത്ത് ഭരണസമിതിക്കെതിരെ മുസ്​ലിം യൂത്ത്‌ ലീഗ് നെല്ലായ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായ​ത്ത്​ ഒാഫിസ് പരിസരത്ത് ധർണ നടത്തി. പഞ്ചായത്ത് ലീഗ് പ്രസിഡൻറ്​ നാസർ ഉദ്ഘാടനം ചെയ്​തു. പഞ്ചായത്ത് യൂത്ത്‌ ലീഗ് പ്രസിഡൻറ്​ ഖാദർ മോളൂർ അധ്യക്ഷത വഹിച്ചു. തരൂരിൽ പൊതുകുളങ്ങളിൽ മീൻവളർത്തൽ ആലത്തൂർ: സുഭിക്ഷകേരളം പദ്ധതിയിൽ നടപ്പാക്കുന്ന മീൻ വളർത്തൽ തരൂർ ഗ്രാമപഞ്ചായത്തിൽ ഒന്നാംഘട്ടം ആരംഭിച്ചു. മത്സ്യസമൃദ്ധ പരിപാടി തരൂർ ഗ്രാമപഞ്ചായത്തിലെ കുട്ടൻ കോട് കുളത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച്​ പ്രസിഡൻറ് പി. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. തരൂർ പഞ്ചായത്തിലെ 10 പൊതുകുളങ്ങളിലായി 30,000 മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. രണ്ടാം ഘട്ടത്തിൽ സ്വകാര്യ കുളങ്ങളിലും പദ്ധതി നടപ്പിലാക്കാൻ ആലോചിക്കുമെന്ന് പ്രസിഡൻറ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story