ശതാബ്​ദി പിന്നിട്ട്​ മാത്തൂർ വെസ്​റ്റ്​ എ.എൽ.പി സ്കൂൾ

കുഴൽമന്ദം: ശതാബ്​ദിയുടെ നിറവിൽ​ മാത്തൂർ വെസ്​റ്റ്​ എ.എൽ.പി സ്​കൂൾ. 1915ലാണ് മാത്തൂർ വെസ്​റ്റ് എ.എൽ.പി സ്കൂൾ സ്ഥാപിച്ചത്. സ്വാതന്ത്ര്യത്തിന് മുമ്പ് ബ്രിട്ടീഷ് റസിഡൻറ് താമസിച്ചിരുന്ന ബംഗ്ലാവ് ഈ വിദ്യാലയത്തിന് അടുത്തായതിനാൽ ബംഗ്ലാവ് സ്കൂൾ എന്ന് അപരനാമവും ഇതിനുണ്ട്. നരവംശ ശാസ്ത്രജ്ഞനായ ഡോ. പി.ആർ.ജി. മാത്തൂർ, ശ്രീചിത്ര ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസി​ൻെറ ഡയറക്ടറായിരുന്ന ഡോ. കെ. രാധാകൃഷ്ണൻ എന്നിവർ ഈ വിദ്യാലയത്തിൽനിന്ന് ആദ്യാക്ഷരം നൂകർന്നവരാണ്. കഴിഞ്ഞ കാലങ്ങളിലെ മാനേജ്മൻെറ് ഭൗതിക സാഹചര്യ വികസനത്തിനായി ഒന്നും ചെയ്യാത്തതിനാൽ കെട്ടിടത്തി​ൻെറ സുരക്ഷയും, ക്ലാസിലെ സൗകര്യങ്ങളും കുട്ടികൾക്ക് ഭീഷണിയായി മാറി. മാറി വന്ന മാനേജ്മൻെറ് കുഴൽമന്ദം കളത്തിൽ വീട്ടിൽ സെയ്തുമുഹമ്മദ് വിദ്യാലയത്തി​ൻെറ ഉന്നമനത്തിനായി പ്രവർത്തിച്ചതോടെ വലിയ മാറ്റത്തിനാണ് തുടക്കും കുറിക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​ൻെറ ഭാഗമായി പൂർവ വിദ്യാർഥി സംഘടനയും, പി.ടി.എയും വിദ്യാലയ വികസനത്തിനായി നിരവധി ഇടപെടലുകൾ നടത്തിയതിനാൽ ശുദ്ധജലവിതരണ പദ്ധതി, കുട്ടികളുടെ പാർക്ക്, കമ്പ്യൂട്ടർ ലാബ്, വൈദ്യുതീകരണം, പാചകപുര നിർമാണം, ശുചിമുറിനിർമാണം എന്നിവ നടപ്പിലാക്കാൻ കഴിഞ്ഞു. ഇപ്പോൾ രണ്ട് നിലകളിലായി ഓഫിസ് റൂം ഉൾപ്പെടെ 16 ക്ലാസ് മുറികളോടുകൂടിയ അത്യന്താധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടത്തി​ൻെറ നിർമാണം ആരംഭിക്കാൻ പോവുകയാണ്. ഒക്ടോബറിൽ തുടങ്ങുന്ന നിർമാണ പ്രവർത്തനങ്ങൾ മാർച്ചിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.