പാലക്കാട്: ഹോമിയോ ജില്ല മെഡിക്കല്‍ ഓഫിസിനു കീഴിലെ വിവിധ സ്ഥാപനങ്ങളിലും പദ്ധതികളിലും ഒഴിവുള്ള അറ്റന്‍ഡര്‍/ഡിസ്പെന്സര്/നഴ്സിങ് അസിസ്റ്റൻറ് തസ്തികകളില്‍ താത്ക്കാലിക നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സിയും അംഗീകൃത സ്ഥാപനത്തില്‍ രജിസ്റ്റര്‍ ചെയ്ത ഹോമിയോപ്പതി മെഡിക്കല്‍ ഓഫിസറുടെ കീഴില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 0491-2576355. തൊഴില്‍രഹിത വേതനം: രേഖകളുടെ പരിശോധന മരുതറോഡ്: പഞ്ചായത്തില്‍ തൊഴില്‍രഹിത വേതനം വിതരണവുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളുടെ രേഖകളുടെ പരിശോധന സെപ്റ്റംബര്‍ എട്ട്, ഒമ്പത് തീയതികളില്‍ രാവിലെ 10.30 മുതല്‍ പഞ്ചായത്ത് ഓഫിസില്‍ നടക്കും. ഫോണ്‍: 0491-2534003. മങ്കര: പഞ്ചായത്തിലെ തൊഴില്‍രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ ബാങ്ക് പാസ്ബുക്ക്, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം വെള്ളിയാഴ്ച പഞ്ചായത്ത് ഓഫിസില്‍ എത്തണം. ഫോണ്‍: 0491-2872320. പുതുശ്ശേരി: പഞ്ചായത്തില്‍നിന്ന് തൊഴില്‍രഹിത വേതനം ലഭിക്കുന്ന ഗുണഭോക്താക്കള്‍ വില്ലേജ് ഓഫിസില്‍നിന്ന് കുടുംബ വാര്‍ഷികവരുമാന സര്‍ട്ടിഫിക്കറ്റ്, എംപ്ലോയ്മൻെറ് ഐഡൻറിറ്റി കാര്‍ഡ്, തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താവല്ലെന്ന സാക്ഷ്യപത്രം സഹിതം ഓഫിസില്‍ സെപ്റ്റംബര്‍ അഞ്ചിനകം എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.