Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅറ്റന്‍ഡര്‍/ഡിസ്‌പെൻസർ...

അറ്റന്‍ഡര്‍/ഡിസ്‌പെൻസർ ഒഴിവ്

text_fields
bookmark_border
പാലക്കാട്​: ഹോമിയോ ജില്ല മെഡിക്കല്‍ ഓഫിസിനു കീഴിലെ വിവിധ സ്ഥാപനങ്ങളിലും പദ്ധതികളിലും ഒഴിവുള്ള അറ്റന്‍ഡര്‍/ഡിസ്‌പെന്‍സര്‍/നഴ്‌സിങ്​ അസിസ്​റ്റൻറ്​ തസ്തികകളില്‍ താത്ക്കാലിക നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സിയും അംഗീകൃത സ്ഥാപനത്തില്‍ രജിസ്​റ്റര്‍ ചെയ്ത ഹോമിയോപ്പതി മെഡിക്കല്‍ ഓഫിസറുടെ കീഴില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 0491-2576355. തൊഴില്‍രഹിത വേതനം: രേഖകളുടെ പരിശോധന മരുതറോഡ്: പഞ്ചായത്തില്‍ തൊഴില്‍രഹിത വേതനം വിതരണവുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളുടെ രേഖകളുടെ പരിശോധന സെപ്റ്റംബര്‍ എട്ട്, ഒമ്പത് തീയതികളില്‍ രാവിലെ 10.30 മുതല്‍ പഞ്ചായത്ത് ഓഫിസില്‍ നടക്കും. ഫോണ്‍: 0491-2534003. മങ്കര: പഞ്ചായത്തിലെ തൊഴില്‍രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ ബാങ്ക് പാസ്ബുക്ക്, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ​വെള്ളിയാഴ്​ച പഞ്ചായത്ത് ഓഫിസില്‍ എത്തണം. ഫോണ്‍: 0491-2872320. പുതുശ്ശേരി: പഞ്ചായത്തില്‍നിന്ന്​ തൊഴില്‍രഹിത വേതനം ലഭിക്കുന്ന ഗുണഭോക്താക്കള്‍ വില്ലേജ് ഓഫിസില്‍നിന്ന്​ കുടുംബ വാര്‍ഷികവരുമാന സര്‍ട്ടിഫിക്കറ്റ്, എംപ്ലോയ്‌മൻെറ് ഐഡൻറിറ്റി കാര്‍ഡ്, തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താവല്ലെന്ന സാക്ഷ്യപത്രം സഹിതം ഓഫിസില്‍ സെപ്റ്റംബര്‍ അഞ്ചിനകം എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story