കുളങ്ങൾ ലേലംചെയ്തതിൽ അഴിമതിയെന്ന്

എൽ.ഡി.എഫ് ഭരണസമിതിക്കെതിരെ എ.ഐ.വൈ.എഫ്​ രംഗത്ത് ചെർപ്പുളശ്ശേരി: നെല്ലായ പഞ്ചായത്തിലെ കുളങ്ങൾ ലേലംചെയ്തതിൽ അഴിമതിയുണ്ടെന്നും കരാർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ്​ ധർണ നടത്തി. സി.പി.ഐ ലോക്കൽ സെക്രട്ടറി ബിജു ഉദ്ഘാടനം ചെയ്തു. എൻ.കെ. രാജൻ, കദീജ, അഗസ്​റ്റിൻ, സിന്ധു പാറക്കൽ, മണികണ്ഠൻ, എ.കെ. നിഷാദ് എന്നിവർ പങ്കെടുത്തു. എൽ.ഡി.എഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. മാനദണ്ഡങ്ങൾ പാലിച്ചാണ് ലേലം നടന്നിട്ടുള്ളതെന്നും ഉദ്യോഗസ്ഥരാണ് അതി​ൻെറ നടപടികൾ പൂർത്തിയാക്കിയതെന്നും പ്രസിഡൻറ് അറിയിച്ചു. pew aiyf നെല്ലായ പഞ്ചായത്തിന്​ മുന്നിൽ എ.ഐ.വൈ.എഫ് നടത്തിയ ധർണ ലെക്കിടി പേരൂരിൽ യു.ഡി.എഫ് ധർണ പത്തിരിപ്പാല: ഭരണസമിതിക്കെതിരെ അഴിമതിയാരോപണവുമായി ലെക്കിടി പേരൂർ പഞ്ചായത്ത് ഓഫിസിന്​ മുന്നിൽ യു.ഡി.എഫ് ധർണ നടത്തി. പൂഴ്ത്തിവെച്ച ഓഡിറ്റ് റിപ്പോർട്ട് പുറത്തെടുക്കുക, പൊതുശ്മശാനം തുറന്നുകൊടുക്കാത്തതിനുള്ള കാരണം പരസ്യപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. കെ.പി.സി നിർവാഹക സമിതി അംഗം പി. ഹരിഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ പി.എസ്. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ. ശ്രീവത്സൻ, മുസ്​ലിം ലീഗ് നിയോജകമണ്ഡലം സെക്രട്ടറി പി.എ. ഷൗക്കത്തലി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. വി. മുഹമ്മദ് മുത്തു, കുഞ്ഞിമൊയ്തു, വി.എ. ഖാലിദ്, ഷാക്കിർ ഹുസൈൻ, എ.വി.എം. ബഷീർ, കെ.എം. ഷിബു, മുഹമ്മദ്‌ യൂസഫ്, പഞ്ചായത്തംഗങ്ങളായ രാധ സുകുമാരൻ, കെ. നുസൈബ എന്നിവർ സംസാരിച്ചു. കോവിഡ് പശ്ചാത്തലത്തിൽ യോഗം വിളിക്കാനുള്ള സാവകാശം കിട്ടിയില്ലെന്നും യോഗം ഉടൻ വിളിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി സി.ഒ. അമിത പറഞ്ഞു. pew darna പഞ്ചായത്ത് ഭരണസമിതിക്കെതിരെ യു.ഡി.എഫ് നടത്തിയ ധർണ പി. ഹരിഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.