അഞ്ചുകിലോ കഞ്ചാവുമായി പൊൻമുണ്ടം സ്വദേശി പിടിയിൽ

തളിപ്പറമ്പ്: അഞ്ചുകിലോ കഞ്ചാവ് കടത്തുന്നതിനിടെ തളിപ്പറമ്പിൽ യുവാവിനെ എക്സൈസ് സംഘം പിടികൂടി. തിരൂർ പെരുമണ്ണ് പൊൻമുണ്ടം സ്വദേശിയും വൈലത്തൂരിൽ താമസക്കാരനുമായ ഈങ്ങാപ്പടവിൽ വീട്ടിൽ ജാഫർ അലിയാണ്​ (36) അറസ്​റ്റിലായത്. ഇയാൾ കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് ബുധനാഴ്​ച വൈകീട്ട് ആറോടെ ചിറവക്കിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് സഹിതം പ്രതിയെ പിടിച്ചത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പടം TLP - kanchav -2 ജാഫർ അലി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.