'ക്വാറികൾക്ക് അനുമതി നൽകരുതെന്ന്​'

ചെർപ്പുളശ്ശേരി: പൊട്ടച്ചിറ പൊൻമുഖം മലയിൽ കരിങ്കല്ല് ക്വാറി സ്ഥാപിക്കാനുള്ള ശ്രമത്തിനെതിരെ നാട്ടുകാർ രംഗത്ത്. പരസ്ഥിതി ദുർബല ലോല പ്രദേശത്ത് ഖനനം ആരംഭിച്ചാൽ പ്രകൃതിദുരന്തത്തിന് സാധ്യതയുണ്ടെന്ന് അടിവാരത്ത് താമസിക്കുന്നവർ ഭയപ്പെടുന്നു. ധാരാളം കാട്ടുചോലകളുള്ള പ്രദേശത്ത്​ പിന്നീട് അവ അപ്രത്യക്ഷമാകുകയും ജലക്ഷാമം രൂക്ഷമാകുകയുംചെയ്യുമെന്ന്​ പരാതിപ്പെടുന്നു. പ്രദേശത്തെ ജനങ്ങൾ കൂട്ടായ്മ രൂപവത്​കരിച്ച് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. പഞ്ചായത്ത് ഭരണസമിതി അടിയന്തരമായി ഇടപ്പെട്ട് ശ്രമം തടയണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് പരാതി നൽകി. 'പുതിയ വിദ്യാഭ്യാസ നയം രാജ്യ പുരോഗതിയെ പിറകോട്ട് നയിക്കും' ഒറ്റപ്പാലം: സ്വാതന്ത്ര്യാനന്തരം വിദ്യാഭ്യാസ രംഗത്തും സാമ്പത്തിക സാമൂഹിക രംഗങ്ങളിലും രാജ്യം നേടിയെടുത്ത പുരോഗതിയെ കേന്ദ്ര സർക്കാർ നടപ്പാക്കാൻ പോകുന്ന വിദ്യാഭ്യാസ നയം പിറകോട്ട് നയിക്കുമെന്ന് സമസ്ത എംപ്ലോയീസ് അസോസിയേഷൻ ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. ഗൂഗ്​ൾ മീറ്റ് വഴി നടന്ന വെബിനാർ സമസ്ത ജില്ല ജനറൽ സെക്രട്ടറി ഇ. അലവി ഫൈസി കുളപ്പറമ്പ് ഉദ്ഘാടനം ചെയ്തു. അലീഗഢ്​ മുസ്​ലിം യൂനിവേഴ്സിറ്റി മലപ്പുറം സൻെറർ വിദ്യാഭ്യാസ വിഭാഗം കോഓഡിനേറ്റർ ഡോ. ബഷീർ പനങ്ങാങ്ങര മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ്​ ടി.എ. റസാഖ് അലനല്ലൂർ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി എം.ടി. സൈനുൽ ആബിദീൻ പനമണ്ണ മോഡറേറ്ററായി. വിവിധ നേതാക്കളായ സി. മുഹമ്മദ് അലി ഫൈസി, ടി.കെ. മുഹമ്മദ് കുട്ടി ഫൈസി, ജി.എം. സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ, സി. അബൂബക്കർ, അഡ്വ. നാസർ കാളമ്പാറ, അഷ്കർ കരിമ്പ, എം.ടി.എ. നാസർ, ടി.പി. മുഹമ്മദ് കുട്ടി തുടങ്ങിയവർ സംസാരിച്ചു. ഒറ്റപ്പാലത്ത് രണ്ട് പേർക്ക് കൂടി കോവിഡ് ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിൽ നടന്ന ആൻറിജൻ പരിശോധനയിൽ രണ്ട് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഡയാലിസിസിന് ആശുപത്രിയിലെത്തിയ ചെറുമുണ്ടശ്ശേരി സ്വദേശിനിക്കും പനിയുമായെത്തിയ നെല്ലിക്കുറുശ്ശി സ്വദേശിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.