പാലക്കാട്: ഒാണക്കാലത്ത് ആട്ടവും പാട്ടും നിറഞ്ഞൊഴുകിയിരുന്ന ആഘോഷരാവുകൾ പാലക്കാടിന് നല്ല ഒാർമകളാണ്. പാലക്കാടൻ കലാസാംസ്കാരിക തനിമ വിളിച്ചോതുന്ന വൈവിധ്യമാർന്ന ഓണഘോഷ പരിപാടികൾ അരങ്ങേറിയിരുന്ന വേദികളെല്ലാം കൊട്ടിയടച്ചതോടെ ഇക്കുറി ഒാണദിനങ്ങൾ വീടുകളിലേക്ക് ചുരുങ്ങുന്ന കാഴ്ച. ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ നേതൃത്വത്തിൽ നൃത്തനൃത്യങ്ങളും\I \Iവിവിധ കലാഭാവങ്ങളും നിറഞ്ഞാടിയ ജില്ല ആസ്ഥാനത്തെ രാപ്പാടി ഓപൺ സ്റ്റേഡിയത്തിൽ ഇക്കുറി ആളനക്കമില്ല. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴ ഉദ്യാനവും വർണഭമാകില്ല. കോവിഡ് എന്ന മഹാമാരിയെ സാമൂഹിക അകലംകൊണ്ട് ചെറുത്തു തോൽപിക്കുന്നതിൻെറ ഭാഗമാണ് ഈ പ്രാവശ്യം ആഘോഷ പരിപാടികൾ ഉപേക്ഷിച്ചത്. ഓണത്തോടെ സജീവമാകുന്ന വിനോദസഞ്ചാര മേഖലയിൽ ഈ പ്രാവശ്യം കനത്ത തിരിച്ചടിയാണ് ഉണ്ടായത്. ജില്ലയിലെ പലയിടത്തും ഓണഘോഷത്തിൻെറ ഭാഗമായി വർഷങ്ങളായ നടന്നുവരുന്ന ആചാരനുഷ്ഠാന കലാപരിപാടികൾ മാറ്റിവെക്കുകയോ, ചുരുക്കകയോ ചെയ്തിട്ടുണ്ട്. (പടം. pew park. കോവിഡ് വ്യാപന സാഹചര്യത്തിൽ നിശ്ചലമായ ജില്ല ആസ്ഥാനത്തെ കുട്ടികളുടെ പാർക്ക്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.