വൃക്ഷ തൈകൾ നട്ട് മുളഞ്ഞൂർ മുന്നൊരുക്കം

വൃക്ഷത്തൈകൾ നട്ട് മുളഞ്ഞൂർ മുന്നൊരുക്കം ഒറ്റപ്പാലം: ആഘോഷങ്ങളോട് അകലംപാലിക്കുന്ന കോവിഡ് കാലത്ത് പൊന്നോണ നാളുകളിൽ മഹാരഥന്മാരുടെ സ്മരണ മുൻനിർത്തി വൃക്ഷത്തൈകൾ നട്ട് നാടിനെ ഹരിതാഭമാക്കുകയാണ് മുളഞ്ഞൂർ മുന്നൊരുക്കം. ജീവകാരുണ്യദിനത്തിൽ മുളഞ്ഞൂർ ഹെൽത്ത് സൻെററിൽ വൃക്ഷത്തൈനട്ട് ചട്ടമ്പിസ്വാമികളുടെ സ്മരണപുതുക്കി. ലക്കിടിപേരൂർ പാലിയേറ്റിവ് വിഭാഗം നഴ്സ് തുളസി ഭായ് വൃക്ഷത്തൈ നട്ടാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. ആശാവർക്കർ ലീഡർ ബേബി ഗിരിജ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം വി. പുഷ്പ, സി. പാഞ്ചാലി, രമാദേവി, കെ. ഗിരിജ, സനിത, ദാസ് ചേർങ്ങോപാടത്ത്, സോന മോഹൻ, വിജയ് രക്കൻതൊടി, പ്രശാന്ത് എന്നിവർ സംസാരിച്ചു. കെ. ഉണ്ണികൃഷ്ണൻ സ്വാഗതവും പി. ശാന്തകുമാരി നന്ദിയും പറഞ്ഞു. pew mulanjoor മുളഞ്ഞൂർ മുന്നൊരുക്കം ഓണക്കാലത്ത് നടപ്പാക്കുന്ന പദ്ധതിക്ക് വൃക്ഷത്തൈ നട്ട് തുളസി ഭായ് ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.