മണ്ണാർക്കാട്ട്​ ഡോഗ് സ്‌ക്വാഡ് പരിശോധന

മണ്ണാർക്കാട്: ഓണത്തിരക്കിനിടെ നഗരത്തി​ൻെറ വിവിധ ഭാഗങ്ങളിൽ ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഷൊർണൂരിൽനിന്നും പൊലീസ് നായ റാണിയുമായി സീനിയർ സി.പി.ഒ സുരേന്ദ്രൻ, സി.പി.ഒമാരായ ലിഖേഷ്, കൃഷ്ണകുമാർ എന്നിവരും സ്ക്വാഡംഗങ്ങളായ എം. അജയൻ, പി.കെ. സതീശൻ എന്നിവരുമടങ്ങുന്ന സംഘമാണ്​ പരിശോധന നടത്തിയത്. നഗരസഭ ബസ്​സ്​റ്റാൻഡിന് പുറമെ കെ.എസ്.ആർ.ടി.സി ബസ്​സ്​റ്റേഷൻ, നൊട്ടമല, ഒഴിഞ്ഞുകിടക്കുന്ന പൂർത്തിയാക്കാത്ത കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. ഓണപ്പുടവ നൽകി വടക്കഞ്ചേരി: നന്മ ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ വടക്കഞ്ചേരി സ്​റ്റേഷൻ പരിധിയിൽ നിർധനരായ വയോജക ദമ്പതിക്കൾക്ക്​ ഓണപ്പുടവ വീടുകളിലെത്തിച്ച് നൽകി. ഉദ്ഘാടനം വടക്കഞ്ചേരി സി.ഐ സന്തോഷ് കുമാർ നിർവഹിച്ചു. നന്മ ഫൗണ്ടേഷൻ ജില്ല ജോയൻറ്​ സെക്രട്ടറി സി.എസ്. ഉസ്മാൻ, വി.എൻ. അബ്​ദുൽ റഹിമാൻ, കെ.ഇ. ഇബ്രാഹിം, ഹരിദാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. pew oonappudava2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.