ഓണം: കെ.എസ്​.ആർ.ടി.സി അന്തർസംസ്ഥാന സർവിസ്​ ഇന്നുമുതൽ

പാലക്കാട്​: ഒാണത്തോടനുബന്ധിച്ച്​ മലയാളികളെ നാട്ടിലെത്തിക്കാൻ കെ.എസ്​.ആർ.ടി.സിയുടെ ​പ്രത്യേക അന്തർസംസ്ഥാന സർവിസ്​ ബുധനാഴ്​ച തുടങ്ങും. സെപ്​റ്റംബർ ഏഴുവരെയാണ്​ സൂപ്പർ ഡീലക്​സ്​ സർവിസ്​ നടത്തുക. വിവിധ ജില്ലകളിൽനിന്ന്​ ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേക്കും തിരിച്ചും സർവിസ്​ ഉണ്ടാകും. വ്യാഴാഴ്​ച മുതലാണ്​ ബംഗളൂരുവിൽനിന്നുള്ള സർവിസ്​. യാത്രക്കാർ കേരള സർക്കാറി​ൻെറ ​േകാവിഡ്​ ജാഗ്രത പോർട്ടലിലും കർണാടകയുടെ സേവ സിന്ധു പോർട്ടലിലും രജിസ്​റ്റർ ചെയ്യണം. പ്രതീക്ഷിച്ച യാത്രക്കാർ ഇല്ലെങ്കിൽ യാത്ര റദ്ദാക്കുകയും മുഴുവൻ ടിക്കറ്റ്​ തുകയും തിരിച്ചുനൽകുകയും ചെയ്യും. കർണാടക ആർ.ടി.സിയും കേരളത്തിലേക്ക്​ ഒാണം ​സ്​പെഷൽ സർവിസ്​ നടത്തുന്നുണ്ട്​. ഒാൺലൈൻ ബുക്കിങ്ങിന്​: online.keralartc.com. ഇന്ന്​ തുടങ്ങുന്ന സർവിസുകൾ ----------- പാലക്കാട്​-ബംഗളൂരു (കോയമ്പത്തൂർ-​സേലം വഴി) തൃശൂർ-ബംഗളൂരു (പാലക്കാട്​-കോയമ്പത്തൂർ-​സേലം വഴി) കോട്ടയം-ബംഗളൂരു (പാലക്കാട്​-കോയമ്പത്തൂർ-​സേലം വഴി) പത്തനംതിട്ട-ബംഗളൂരു (പാലക്കാട്​-കോയമ്പത്തൂർ-​സേലം വഴി) തിരുവനന്തപുരം-ബംഗളൂരു (തൃശൂർ-പാലക്കാട്​-കോയമ്പത്തൂർ-​സേലം വഴി) കോഴി​ക്കോട്​-ബംഗളൂരു (സുൽത്താൻ ബത്തേരി വഴി) എറണാകുളം-ബംഗളൂരു (കോഴിക്കോട്​-സുൽത്താൻ ബത്തേരി-മൈസൂരു വഴി) കണ്ണൂർ-ബംഗളൂരു (വിരാജ്​പേട്ട-മൈസൂരു വഴി) കാസർകോട്​-ബംഗളൂരു (സുള്ള്യ-മൈസൂരു വഴി)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.