സാമൂഹിക അകലം: വളയവുമായി ആദം കുട്ടി

ആലത്തൂർ: കോവിഡ് രോഗഭീതിയിൽ ആരോഗ്യ വകുപ്പ് നിർദേശിച്ച സാമൂഹിക അകലം പാലിക്കാൻ ആദംകുട്ടി കണ്ടെത്തിയ മാർഗം കാണികൾക്ക് കൗതുകമായി. ഐ.എൻ.ടി.യു.സി തരൂർ റീജനൽ കമ്മിറ്റി പ്രസിഡൻറാണ് കാവശ്ശേരി സ്വദേശിയായ കെ. ആദംകുട്ടി. ഇരുമ്പ് പട്ടകൊണ്ടുള്ള ഫ്രെയിമുണ്ടാക്കി അതിൽ സ്പോഞ്ചും മറ്റും സ്ഥാപിച്ച് കഴുത്തിൽ വെക്കാവുന്ന വിധം മോഡി പിടിപ്പിച്ചാണ് വളയം നിർമിച്ചത്. ആവശ്യത്തിന് ഉപയോഗിക്കുകയും അത് കഴിഞ്ഞാൽ ഊരിവെക്കാവുന്നതുമായ വിധമാണുള്ളത്. രാഷ്​ട്രീയ പ്രവർത്തകർ പലരും വളയമില്ലാതെ പ്രവർത്തിക്കുമ്പോൾ ആദംകുട്ടിയുടെ സഞ്ചാരം വളയവുമായാണ്. pew model സാമൂഹിക അകലം പാലിക്കാൻ ആദം കുട്ടി വളയവുമായി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.