തളരില്ല നാം: ദുരിതത്തീയിലും കോവിഡ്​ രോഗികൾക്ക്​ സമർപ്പിച്ച്​ റഹീം

ചിറ്റൂർ: വയോധികയായ മാതാവും ഹൃദ്രോഗികളായ രണ്ട് മക്കളുമുൾപ്പെടെ ജീവിതത്തിൽ വെല്ലുവിളികളേറെയാണ് റഹീമിന്. വാടക വീട്ടിലാണ് വർഷങ്ങളായി താമസം. ഇതൊന്നും മഹാമാരിക്ക്​ മുന്നിൽ പ്രതിബന്ധമായി റഹീമിന് തോന്നിയില്ല. തകർന്ന് പോവുന്ന ജീവിതത്തിലെ ഇത്തരം പ്രാരാബ്​ദങ്ങൾക്കിടയിലും റഹീം തളർന്നില്ല. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി മാസങ്ങളായി നിസ്വാർഥ സേവന പാതയിലാണ്​ ചിറ്റൂർ അമ്പാട്ടുപാളയം സ്വദേശി റഹീം. വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്നവരുടെ കണക്കെടുക്കണം, സർക്കാർ നിഷ്​കർഷിക്കുന്ന ക്വാറൻറീൻ കാലയളവ് പാലിക്കുന്നുവെന്ന് ഉറപ്പാക്കണം തുടങ്ങി നിരവധിയാണ് ചുമതലകൾ. ക്വാറൻറീനിൽ ആയവർക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്നതുൾപ്പെടെ ഇവരുടെ ചുമതലയാണ്. നഗരസഭയുടെ ഹെൽത്ത് വളണ്ടിയറായി മാർച്ച് മുതൽ പ്രവർത്തനത്തിലാണ് റഹീം. സ്വന്തമായുള്ള പഴയ ജീപ്പുമെടുത്താണ്​ പൊതിച്ചോർ വിതരണത്തിന് ഇറങ്ങിത്തിരിച്ചത്. ഇപ്പോൾ നഗരസഭയിലെ മൂന്നു വാർഡുകളിലെ ആരോഗ്യ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് റഹീമാണ്. വാഹനങ്ങളുടെ വാഷിങ്ങാണ് റഹീമി​ൻെറ ഉപജീവന മാർഗം. കോവിഡ്​ തുടങ്ങിയതോടെ അതും വളരെ കുറഞ്ഞു. പിന്നീടാണ് പ്രതിരോധ പ്രവർത്തനങ്ങളിൽ നഗരസഭയെ സഹായിക്കാനിറങ്ങിയത്. സ്വന്തം ചെലവിൽ ഇന്ധനമടിച്ചാണ് റഹീം പ്രവർത്തനത്തിലേർപ്പെടുന്നത്. 11ഉം എട്ടും വയസ്സുള്ള രണ്ടു ആൺകുട്ടികളാണ് റഹീമിന്. ജനനം മുതൽ തന്നെ ഗുരുതരമായ ഹൃദ്രോഗികളാണ് രണ്ടു കുട്ടികളും. ജനിച്ചത് മുതൽ ഇവർക്കായുള്ള ഓട്ടത്തോളമൊന്നും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഓടുന്നില്ലെന്നാണ് റഹീമി​ൻെറ പക്ഷം. p3raheem വാഹനം വാഷ്​ ചെയ്യുന്ന റഹീം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.