പ​ൂവേ പൊലി; ഇന്ന്​ അത്തം

ആനക്കര: പൂ പൊലിപാട്ട്​ പാടിയും പൂക്കളമൊരുക്കിയും വീണ്ടും ഒരു ഓണക്കാലംകൂടി വിരുന്നെത്തു​േമ്പാൾ മുന്‍കാലപ്രഭകളില്ലാതെ, ആഘോഷത്തിന്​ ഒരുങ്ങുകയാണ് മലയാളികള്‍. ചിങ്ങമാസത്തിലെ അത്തം മുതൽ 10 ദിവസം നീളുന്ന ആഘോഷം. ജാതിമത ഭേദമന്യേ മലയാളികൾ തിരുവോണനാളിനുള്ള കാത്തിരിപ്പ് തുടങ്ങി. കള്ളവും ചതിയുമില്ലാതെ നാടുവാണ മാവേലി മഹാരാജാവ്​ പ്രജകളെ കാണാനെത്തുകയെന്നതാണ് ഓണവുമായി ബന്ധപ്പെട്ട ​െഎതിഹ്യമെങ്കിലും അതിനപ്പുറം മറ്റൊരു യാഥാര്‍ഥ്യവും നിലനില്‍ക്കുന്നുണ്ട്. കൊയ്ത്തും മെതിയും കഴിഞ്ഞ് പുത്തന്‍കലത്തില്‍ പുത്തരിച്ചോറുണ്ണാന്‍ കിട്ടിയിരുന്ന അപൂര്‍വം ദിനങ്ങളായിരുന്നു ഓണനാളുകൾ. മണ്ണിനോട് പൊരുതി മനസ്സറിഞ്ഞ് വിതക്കുന്ന നെല്ലും കായ്ഫലങ്ങളും വിളവെടുപ്പിലൂടെ കര്‍ഷകര്‍ക്ക് ലഭിക്കുന്നതോടെ ജാതിമത വേര്‍തിരിവില്ലാതെ ഉള്ളവനും ഇല്ലാത്തവനും ഒരുപോലെ പങ്കിട്ട് പട്ടിണി മാറ്റിയിരുന്നു. വീട്ടിലെ കൊച്ചുകുട്ടികള്‍ പൂക്കുട്ടയുമായി, തലയാട്ടിനില്‍ക്കുന്ന പൂക്കള്‍ ശേഖരിക്കാന്‍ പൂപൊലി പാട്ടുമായി ഇറങ്ങും. പറിച്ചെടുക്കുന്ന പൂക്കള്‍കൊണ്ട് അത്തം തൊട്ട് തിരുവോണം വരെ പൂക്കളം തീര്‍ക്കും. തൃക്കേട്ട നാള്‍ മുതള്‍ കളിമണ്ണുകൊണ്ട് തൃക്കാക്കരയപ്പനെ ഉണ്ടാക്കി പൂക്കളത്തിലോ പൂജാമുറികളിലോ പ്രതിഷ്ഠിച്ച് ആരാധിക്കും. കർഷകത്തൊഴിലാളികൾ തൃക്കേട്ടനാള്‍ മുതല്‍ കന്നുനിര്‍ത്തും. പിന്നീട്​, ഓണം കഴിഞ്ഞശേഷമേ പണിയില്‍ സജീവമാകൂ. കഴിഞ്ഞ രണ്ടു വർഷവും പ്രളയക്കെടുതിയാണ്​ ഓണത്തി​ൻെറ നിറംകെടുത്തിയതെങ്കിൽ ഇപ്പോൾ കോവിഡ്​ മഹാമാരിയെയാണ്​ നാട്​ ഒന്നടങ്കം നേരിടുന്നത്​. ശാരീരിക അകലംപാലിച്ചും മനസ്സുകൊണ്ട്​ കൂടുതൽ ​െഎക്യപ്പെട്ടും ഒാണനാളുകളെ ആഘോഷപൂർണമാക്കാനുള്ള ഒരുക്കത്തിലാണ്​ മലയാളികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.