കോവിഡ്: പാലക്കാട്ട്​ ഒരു മരണം

pazhani swamy counder 85 kovid മുതലമടയിൽ കോവിഡ് ബാധിച്ച് വയോധികൻ മരിച്ചു. മുതലമട ഇടുക്കുപാറ ഊർക്കുളംകാട് സ്വദേശി പഴണി സ്വാമി കൗണ്ടറാണ്​ (85) വ്യാഴാഴ്​ച വൈകുന്നേരം അഞ്ചോടെ ജില്ല ആശുപത്രിയിൽ മരിച്ചത്. ആഗസ്​റ്റ്​ 15 ന് വണ്ടിത്താവളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ, തമിഴ്​നാട്ടിലെ സ്വകാര്യ ലാബിൽ നടത്തിയ ആൻറിജൻ പരിശോധനയിലാണ്​ കോവിഡ് സ്ഥിരീകരിച്ചത്​. തുടർന്ന് കൂടുതൽ പരിശോധനക്കായി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്​ച രാവിലെ ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ സംസ്കരിക്കും. ഭാര്യ: അയ്യമ്മാൾ. മകൻ: മണികണ്ഠൻ. സഹോദരങ്ങൾ: ആറുസ്വാമി കൗണ്ടർ, മയിൽസ്വാമി കൗണ്ടർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.