'ഒാണക്കാലത്ത്​ എല്ലാ വ്യാപാര സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാൻ അനുമതി നൽകണം'​

പാലക്കാട്​: ഒാണക്കാലത്ത്​ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്ന്​ പ്രവർത്തിക്കാനുള്ള അനുമതി നൽകണമെന്ന്​ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല പ്രസിഡൻറ്​ ബാബു കോട്ടയിൽ. പ്രവർത്തനസമയം രാത്രി 10 വരെ ദീർഘിപ്പിക്കണം. കലക്ടർ പ്രഖ്യാപിച്ച പ്രദേശങ്ങളെ മറികടന്ന്​ ആരോഗ്യവകുപ്പ്, പൊലീസ്​, തദ്ദേശ സ്വയംഭരണ സ്​ഥാപനങ്ങൾ തുടങ്ങിയവർ യഥേഷ്​ടം വിവിധ പ്രദേശങ്ങളിൽ അടച്ചുപൂട്ടലുകൾ പ്രഖ്യാപിക്കുന്നതും സർക്കാർ അനുവദിച്ച പ്രവർത്തനസമയം വെട്ടിച്ചുരുക്കുന്നതും നിയന്ത്രിക്കണം. ഒരുമാസമായി അടഞ്ഞുകിടക്കുന്ന പട്ടാമ്പിയിൽ വ്യാപാര സ്​ഥാപനങ്ങൾ തുറക്കാൻ നടപടി സ്വീകരിക്കണമെന്നും കലക്​ടർ വിളിച്ച യോഗത്തിൽ ബാബു കോട്ടയിൽ അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.