വീട് സ്വപ്നം ബാക്കി; ഓമന യാത്രയായി

മുതലമട: വീടെന്ന സ്വപ്നം ബാക്കിയാക്കി ഓമന യാത്രയായി. കിടപ്പു രോഗിയായ മുതലമട പഞ്ചായത്തിലെ കുറ്റിപ്പാടം ഓനൂർ പള്ളം ഓമനയാണ്​ (58) കഴിഞ്ഞ ദിവസം നിര്യാതയായത്. അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. ചോർന്നൊലിക്കുന്ന കൂരയിൽ ദുരിതജീവിതം നയിച്ച ഓമനയുടെ ദുരവസ്ഥ മാധ്യമവും മീഡിയ വണ്ണും റിപ്പോർട്ട് ചെയ്തിരുന്നു. സ്വന്തമായി അടച്ചുറപ്പുള്ള വീടെന്ന സ്വപ്​നം ചുവപ്പുനാടയിൽ കുരുങ്ങിയ​തോടെ ചോർന്നൊലിക്കുന്ന വീട്ടിൽ വളർത്തുമകളും ചെറുമക്കളുമായി കഴിഞ്ഞിരുന്ന ഓമനക്ക് നടക്കാൻ ശേഷിയില്ലായിരുന്നു. ലൈഫ് പദ്ധതിയിൽ വീടിനായി കാത്തിരിക്കവെയാണ് മരണം. ചില സുമനസ്സുക​ൾ ഓലപ്പുരക്ക്​ പകരം മേൽക്കൂര ഷീറ്റ് മേഞ്ഞ്​ നൽകിയിരുന്നു. വളർത്തുമകൾക്കെങ്കിലും സർക്കാർ ലൈഫ് പദ്ധതിയിൽ ഉടൻ വീട് നിർമിച്ചുനൽകണമെന്നാണ് സന്നദ്ധ പ്രവർത്തകരുടെ ആവശ്യം. pew sheet house ഷീറ്റ് മേഞ്ഞ കുടിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.