ആലത്തൂരിൽ വ്യാപാരികൾക്ക് കോവിഡ് പരിശോധന വൈകിപ്പിക്കുന്നതായി പരാതി

ആലത്തൂർ: കണ്ടെയ്ൻമൻെറ്​ സോൺ പ്രഖ്യാപന നടപടിയിലെ വിവാദം നിലനിൽക്കെ സമ്പർക്കത്തി​ൻെറ പേരിൽ നിർബന്ധിച്ച് അടപ്പിക്കുന്ന വ്യാപാര സ്ഥാപനത്തിലെ ജീവനക്കാർക്കും മറ്റും പരിശോധന വൈകിപ്പിക്കുന്നതായി പരാതി. അടപ്പിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലെ ആളുകളെ പ്രാഥമിക കോവിഡ് പരിശോധനയിൽ സമയബന്ധിതമായി ഉൾപ്പെടുത്തുന്നില്ലെന്നാണ് വ്യാപാരികളുടെ പരാാതി. ക്രസൻറ്​ നഴ്സിങ്​ കോളജിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധന ക്യാമ്പിൽ ആരോഗ്യ വിഭാഗം നിർദേശിച്ച പ്രകാരം പരിശോധനക്ക് ചെന്ന വ്യാപാരികളെ തിരിച്ചയച്ചതാണ് പരാതിക്കിടയാക്കിയത്. ഭക്ഷണ സാധനങ്ങളും ഭക്ഷ്യധാന്യങ്ങളും വിൽപന നടത്തുന്ന സ്ഥാപനങ്ങൾ അനിശ്ചിതകാലം അടച്ചിട്ടാൽ വായ്പയെടുത്തും മറ്റുമായി വാങ്ങി വെച്ചിട്ടുള്ള സാധനങ്ങൾ കേടാകുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡൻറ്​ ഷെയ്ഖ് ചിന്നാവ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.