കരിപ്പൂർ വിമാനാപകടം: ഒരാൾകൂടി മരിച്ചു

കല്ലടിക്കോട് (പാലക്കാട്​): കരിപ്പൂർ വിമാനാപകടത്തിൽ ഒരു മരണം കൂടി. മലപ്പുറം വണ്ടൂർ തിരുവാലി 'ശ്രീവിഹാറി'ൽ അരവിന്ദാക്ഷനാണ് (ബേബി 67) ഞായറാഴ്​ച രാത്രി 11ഒാടെ മരിച്ചത്​. ഇതോടെ അപകടത്തിൽ മരണസംഖ്യ 19 ആയി. പെരിന്തൽമണ്ണ കിംസ് അൽശിഫ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് കഴിഞ്ഞദിവസം ഹൃദയാഘാതമുണ്ടാവുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു. സുഖം പ്രാപിക്കുന്നതിനിടയിലാണ് മരണം. അരവിന്ദാക്ഷനും ഭാര്യ തച്ചമ്പാറ ചേനമ്പാറ വീട്ടിൽ സതിയും ദുബൈയിൽ മക​ൻെറ അടുത്തേക്ക് പോയി തിരി​െകവരു​േമ്പാഴാണ്​ അപകടത്തിൽപെട്ടത്​. സതി കിംസ് അൽശിഫ ഹോസ്പിറ്റലിൽ സുഖം പ്രാപിച്ചുവരുന്നു. അരവിന്ദാക്ഷ​ൻെറ സംസ്കാരം കോവിഡ് പരിശോധനകൾക്കുശേഷം തിരുവില്വാമല ഐവർമഠത്തിൽ നടത്തും. pkg aravindakashan 67 അരവിന്ദാക്ഷൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.