ആദ്യാക്ഷരം നുണഞ്ഞ വിദ്യാലയാങ്കണത്തിന് ഗാന്ധിപ്രതിമ സമർപ്പിച്ച് പൂർവവിദ്യാർഥികൾ

പട്ടാമ്പി: ആദ്യാക്ഷരം നുണഞ്ഞ വിദ്യാലയാങ്കണത്തിൽ ഗാന്ധിപ്രതിമ സ്ഥാപിച്ച് പൂർവവിദ്യാർഥികൾ. മേൽമുറി എ.എൽ.പി സ്‌കൂളിലെ പൂർവവിദ്യാർഥി സംഘടന ഒരുമയാണ് മാതൃവിദ്യാലയ മുറ്റത്ത് മഹാത്മാഗാന്ധിയുടെ ശിൽപം സ്ഥാപിച്ചത്. പൂർവവിദ്യാർഥികൂടിയായ ശിൽപി സുരേന്ദ്രകൃഷ്ണനാണ് പ്രതിമ നിർമിച്ചത്. ഒരുമ പ്രസിഡൻറ് എ.പി. മുരളീധരൻ പ്രതിമ സമർപ്പണം നടത്തി. ഇബ്രാഹീം പാട്ടാരത്തിൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ എ.കെ. ജമാൽ, എ.കെ. അലി, പി. സൈതലവി, പി. മുഹമ്മദ് മുസ്തഫ, വി.വി. ശ്രീനിവാസൻ, മണികണ്ഠൻ, വി.ടി. മുരളീധരൻ, പി. സൈനുദ്ദീൻ, കൃഷ്ണകുമാർ, പി.ടി. ഇർഷാദ് എന്നിവർ സംസാരിച്ചു. pew ptb 166 മേൽമുറി സ്‌കൂളിൽ ഗാന്ധിപ്രതിമ നിർമിച്ച ശിൽപി സുരേന്ദ്രകൃഷ്ണനെ അനുമോദിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.