ആപത്​ ഘട്ടങ്ങളില്‍ സഹായഹസ്​തം നീട്ടുന്ന കേരളം മാതൃക -മന്ത്രി

പാലക്കാട്​: കോവിഡ് പ്രതിസന്ധിയിലും നാട് ആപത്തില്‍പെട്ടപ്പോള്‍ സഹായഹസ്തവുമായി ഓടിയെത്തിയ കേരള ജനത ലോകത്തിന് മാതൃകയാണെന്ന് ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കോട്ടമൈതാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ച ശേഷം സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. വി.കെ ശ്രീകണ്ഠന്‍ എം.പി, ഷാഫി പറമ്പില്‍ എം.എല്‍.എ, ജില്ല കലക്ടര്‍ ഡി. ബാലമുരളി, ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ കെ. ശാന്തകുമാരി, പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സൻ പ്രമീള ശശിധരന്‍ എന്നിവര്‍ പങ്കെടുത്തു. മുണ്ടൂര്‍, വെള്ളിനേഴി, ശ്രീകൃഷ്ണപുരം, പല്ലശ്ശേന, പുതുപ്പരിയാരം ഗ്രാമപഞ്ചായത്തുകളുടെ ശുചിത്വ പദവി പ്രഖ്യാപനം ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. കോവിഡ് പ്രതിസന്ധിയില്‍ സ്തുത്യര്‍ഹ സേവനം നടത്തിയ ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ചു. pew krishnankutty കോട്ടമൈതാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി സല്യൂട്ട് സ്വീകരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.