ഡി.എഫ്.ഒക്ക്​ വിദ്യാർഥികൾ പരാതി നൽകി

അഗളി: വനംവകുപ്പി​ൻെറ തടസ്സവാദംമൂലം റോഡും വൈദ്യുതിയും ടെലിഫോൺ സൗകര്യങ്ങളും നഷ്​ടപ്പെട്ട കുറുക്കൻകുണ്ട് പാറവളവ് പ്രദേശത്തെ 24 വിദ്യാർഥികൾ മണ്ണാർക്കാട് ഡി.എഫ്.ഒക്ക്​ പരാതി നൽകി. വൈദ്യുതിയും റോഡും ഇല്ലാത്തതിനാൽ ഇവരുടെ ഓൺലൈൻ വിദ്യാഭ്യാസം മുടങ്ങിയിരിക്കുകയാണ്​. റോഡ്​ നിർമാണോദ്​ഘാടനം മംഗലംഡാം: മംഗലംഡാം-വീട്ടിക്കൽ കടവ് റോഡി​ൻെറ നിർമാണോദ്ഘാടനം ആലത്തൂർ എം.എൽ.എ കെ.ഡി. പ്രസേനൻ നിർവഹിച്ചു. മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ ഫണ്ടിൽനിന്ന്​ അനുവദിച്ച 18 ലക്ഷം രൂപ മുടക്കിയാണ് നിർമാണം നടത്തുക. വണ്ടാഴി പഞ്ചായത്ത് പ്രസിഡൻറ്​ സുമാവലി മോഹൻദാസ് അധ്യക്ഷത വഹിച്ചു. ലോറി ഡ്രൈവർക്ക്​ കോവിഡ്​: 30 പേർ നിരീക്ഷണത്തിൽ മംഗലംഡാം: ലോറി ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്താൻ അവലോകന യോഗം ചേർന്നു. പറശ്ശേരി സ്വദേശിയായ ലോറി ഡ്രൈവർക്കാണ് രോഗം സ്ഥിരീകരിച്ചത്. മുപ്പതോളം ആളുകൾ ഇയാളുമായി പ്രാഥമിക സമ്പർക്കത്തിൽ ഉൾപ്പെട്ടിട്ടുള്ളവർ നിരീക്ഷണത്തിലാണ്. ഇവരിൽ ഏറിയപങ്കും മംഗലംഡാം ടൗണുമായി ബന്ധപ്പെട്ടുള്ള ആളുകളായതുകൊണ്ട് മേഖലയിൽ അതി ജാഗ്രത ആവശ്യമാണെന്ന് യോഗം വിലയിരുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.