സ്​കൂൾ അവധി: കച്ചവടം കുറഞ്ഞ്​ ചെറുകിട വ്യാപാരികള്‍

കൂറ്റനാട്: കോവിഡ് പ്രതിസന്ധിയില്‍ ഇത്തവണത്തെ സ്വാതന്ത്ര്യ ദിനത്തി​ൻെറ നിറംകെടുേമ്പാൾ വിപണിയിൽ കച്ചവടം നടക്കാതെ പോയ വേദനയിലാണ് ചെറുകിട വ്യാപാരികൾ. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ കച്ചവടം കൂടുതൽ നടക്കുക സ്കൂളിന്​ സമീപത്തുള്ള കടകളിലാണ്. കഴിഞ്ഞ രണ്ട് വർഷവും പ്രളയമായതിനാൽ ആഘോഷങ്ങൾ സ്കൂളുകളിൽ വളരെ കുറവായിരുന്നു. സൂക്ഷിക്കാൻ കഴിയാത്ത ബലൂൺ, സ്​റ്റിക്കർ തുടങ്ങിയ പലതും ഉപയോഗിക്കാനാകാതെ നശിച്ചു. സ്കൂൾ വിദ്യാർഥികളുടെ സഹായംകൊണ്ടാണ് ഇത്തരം ചെറുകിട കച്ചവടക്കാർ മുന്നോട്ടുപോകുന്നത്. കോവിഡും തുടര്‍ന്നുള്ള സ്കൂൾ അവധിയും മുൻവർഷത്തെ പോലെ ഇത്തവണയും പ്രതീക്ഷകൾ താളംതെറ്റിച്ചു. സ്കൂളിലെ ഓണാഘോഷവും നഷ്​ടപ്പെട്ടു. സ്കൂളിന് സമീപമുള്ള പല കടകളും ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. സമ്പർക്ക രോഗവ്യാപനം കൂടുന്ന ആശങ്കയും ചെറുകിട കച്ചവടക്കാർക്കുണ്ട്. ഭൂരിഭാഗം കെട്ടിട ഉടമകളും ഏപ്രിലിലെ വാടക മാത്രമാണ് ഒഴിവാക്കിക്കൊടുത്തത്. പലരും വ്യാപാരി സംഘടനകളിൽ അംഗം അല്ലാത്തതും കെട്ടിട ഉടമകളിൽനിന്നുള്ള സഹായം ലഭിക്കാതെ പോകുന്നതിന് തടസ്സമാക്കുന്നു. കോവിഡ് മാറി കുട്ടികൾ എത്തുന്നതും കാത്തിരിക്കുകയാണ് ചെറുകിട കച്ചവടക്കാർ. pew colours വിദ്യാലയത്തിന്​ സമീപത്തെ കടകളില്‍ വില്‍പനക്കായി സൂക്ഷിച്ച വർണങ്ങള്‍ കാളികാവ് പാലം കൈവരി തകർച്ചയിലായിട്ട് രണ്ടുവർഷം മങ്കര: രണ്ടുവർഷം മുമ്പ്​ വാഹനം ഇടിച്ചുതകർത്ത കാളികാവ് പുഴ പാലത്തി​ൻെറ കൈവരികൾ ഇനിയും നന്നാക്കിയില്ല. നിരവധി യാത്രക്കാരും വാഹനങ്ങളും നിത്യേന ഈ വഴിയാണ് പോകുന്നത്. ഒ​ട്ടേറെ ആളുകൾ പാലത്തിന് മീതെ ഒഴുക്ക് കാണാൻ എത്താറുണ്ട്. രണ്ടര മീറ്റർ വരെയുള്ള കൈവരിയാണ് തകർന്നത്. ഒരുവശം ചേർന്ന് വാഹനം വന്നാൽ അപകടം ഉറപ്പ്. പാലത്തിൽ വഴിവിളക്ക് ഇല്ലാത്തതിനാൽ അപകടസാധ്യത ഏറെയാണ്. കൈവരികൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. pew kaivari മങ്കര-കാളികാവ് ഭാരതപ്പുഴയുടെ പാലത്തി​ൻെറ കൈവരി തകർന്ന നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.