'ഒന്നാംവിള നെല്ല്​ സംഭരണം: ഓൺലൈൻ രജിസ്‌ട്രേഷൻ ഉടൻ ആരംഭിക്കണം'

പാലക്കാട്: ഒന്നാംവിള നെല്ല്​ സംഭരണത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഉടൻ ആരംഭിക്കണമെന്ന് ജില്ല കർഷക സമിതി കോ ഓഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയിൽ പൊടിവിത നടത്തിയ പാടശേഖരങ്ങൾ 20 ദിവസം കൊണ്ട് കൊയ്ത്ത് ആരംഭിക്കും. ഈ സഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള സ്ഥാപനങ്ങളിൽ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താൻ സാവകാശം നൽകണം. അക്ഷയകേന്ദ്രം ഉൾപ്പെടെയുള്ള ഓൺലൈൻ സ്ഥാപനങ്ങളിൽ ഇപ്പോഴത്തെ തിരക്ക് കണക്കിലെടുത്ത് സപ്ലൈകോ രജിസ്‌ട്രേഷനുള്ള ഉത്തരവ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് സപ്ലൈകോ നെല്ല് സംഭരണ വിഭാഗം ജില്ല പാഡി മാർക്കറ്റിങ് ഓഫിസർക്ക് ജില്ല സെക്രട്ടറി ഐ.സി. ബോസ് നിവേദനം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.