സപ്ലൈകോ വിൽപനശാലകളിൽ അവശ്യസാധനങ്ങൾക്ക് ക്ഷാമം

പാലക്കാട്: ജീവനക്കാർ കിറ്റ് ഉണ്ടാക്കുന്നതിൽ കേന്ദ്രീകരിച്ചതോടെ സപ്ലൈകോ ഔട്ടുലൈറ്റുകളിൽ പല വ്യഞ്ജനങ്ങൾക്ക് ക്ഷാമം. ഓരോ മാസവും ഔട്ട്​ലൈറ്റുകളിലൂടെ ഉപഭോക്താക്കൾക്ക് റേഷൻകാർഡ് ഉപയോഗിച്ച് വാങ്ങുന്ന സബ്സിഡി ഉൽപന്നങ്ങളുടെ വിൽപന പൂർണമായി കൊടുക്കാൻ കഴിഞ്ഞിട്ടില്ല. ഇതര സംസ്ഥാനങ്ങളിൽനിന്ന് ഓർഡർ ചെയ്ത ഉൽപന്നങ്ങൾ ലഭ്യമാകുന്നതിൽ കാലതാമസം വന്നതോടെ ഔട്ട്​ലെറ്റുകളിലെ സാധനങ്ങൾ പോലും കിറ്റുകളിലേക്ക് മാറ്റി. ഇതോടെ ഔട്ട്​ലൈറ്റുകൾ കാലിയായി. സാധനങ്ങൾ വാങ്ങുന്നതിലുള്ള ആക്ഷേപം കാരണം ഓണക്കിറ്റ് ആഗസ്​റ്റ്​ അഞ്ചിന് വിതരണം ചെയ്യാനായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.