എം.കോം ഒന്നാം റാങ്കുകാരിക്ക്​ അനുമോദനവുമായി വിദ്യാഭ്യാസമന്ത്രി

ഇരിങ്ങാലക്കുട: ദുരിതസാഹചര്യത്തിലും എം.കോമിന് ഒന്നാം റാങ്ക് കരസ്ഥമാക്കിയ മാപ്രാണം വാതില്‍മാടം സ്വദേശി സ്വാതിയുടെ വിജയം മറ്റുള്ളവര്‍ക്ക് പ്രചോദനവും പ്രോത്സാഹനവുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. സ്വാതിയുടെ വീട്ടിലെത്തി അനുമോദനം അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാപ്രാണം വാതില്‍മാടം മൂലയില്‍ പ്രജിയുടെയും സുനിതയുടെയും മകളാണ്​ സ്വാതി. ചാലക്കുടി പനമ്പിള്ളി കോളജ്​ വിദ്യാർഥിയായിരുന്നു. പ്രഫ. ടി.പി. കുഞ്ഞിക്കണ്ണന്‍ നെഹ്​റുവിയന്‍ ഇന്ത്യയെ ആസ്പദമാക്കി രചിച്ച 'പുനര്‍വായനയുടെ രാഷ്​ട്രീയം' പുസ്തകം മന്ത്രി സ്വാതിക്ക് സമ്മാനിച്ചു. സി.പി.എം ജില്ല കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട്, എരിയ സെക്രട്ടറി കെ.സി. പ്രേമരാജന്‍, ലോക്കല്‍ സെക്രട്ടറി എം.ബി. രാജു മാസ്​റ്റര്‍, വാര്‍ഡ് കൗണ്‍സിലര്‍ സി.സി. ഷിബിന്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. TM Mcom first rank minister anumodanam എം.കോം ഒന്നാം റാങ്ക്​ നേടിയ സ്വാതിയെ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അനുമോദിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.