സർവേ നിർത്തിവെച്ചു

മഞ്ചേരി: മുള്ളമ്പാറ വാക്കേത്തൊടി ചോഴിയാംകുന്ന് ശ്മശാനത്തിലേക്ക്​ വഴിക്ക്​ സ്ഥലം അളന്നു തിട്ടപ്പെടുത്തുന്നത് നിർത്തിവെച്ചു. അതിർത്തിയിൽ ചെറിയ മാറ്റം കണ്ടതോടെയാണിത്. രേഖകൾ പരിശോധിച്ച് നടപടികൾ തുടരുമെന്ന് റവന്യൂ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച റവന്യൂ, നഗരസഭ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചിരുന്നു. ശ്മശാനത്തിനായി സ്ഥലം ഏറ്റെടുക്കൽ നടപടിയുടെ ഭാഗമായി അതിർത്തി അടയാളപ്പെടുത്തി എൽ.എ വിഭാഗം സ്പെഷൽ തഹസിൽദാർക്ക് റിപ്പോർട്ട് ചെയ്യാൻ കലക്ടർ നിർദേശം നൽകിയിരുന്നു. ഇതനുസരിച്ചാണ് സ്ഥലം അളന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.