മരുന്ന് വിതരണം ചെയ്തു

മരുന്ന് വിതരണം ചെയ്തു മംഗലം: മംഗലം പഞ്ചായത്ത് 2020-21 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി അർബുദം, ഹൃദ്രോഗ രോഗികള്‍ക്കുള്ള സൗജന്യ മരുന്നുകള്‍ വിതരണം ചെയ്തു.‍ 48 രോഗികള്‍ക്കുള്ള മരുന്നുകളാണ് വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡൻറ്​ ഹാജറ മജീദ് ഉദ്​ഘാടനം ചെയ്​തു. വൈസ് പ്രസിഡൻറ്​ എ.കെ. സലീം, വികസന സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍പേഴ്‌സൻ പാത്തുമ്മകുട്ടി, മെഡിക്കല്‍ ഓഫിസര്‍ ഡോ. സുല്‍ത്താന്‍ വഹീദ ഷഹല്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.