മാസ്ക് നിർമിച്ചുനൽകി

മാസ്ക് നിർമിച്ച്​ നൽകി വാണിയന്നൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാണിയന്നൂർ ഷൈൻ ക്ലബ് വനിത വിങ്. ക്ലബ്‌ പ്രസിഡൻറ്​ കെ. സഫ്രിൻ, വി. ശരീഫ, കെ. ഷഫ്‌ന ഷെറിൻ, എം. സഫ എന്നിവരുടെ നേതൃത്വത്തിൽ മാസ്കുകൾ നിർമിച്ച്​ നൽകി. തിരൂർ ജില്ല ആശുപത്രിയിലേക്ക് 300 മാസ്കുകൾ കൈമാറി. സെക്രട്ടറി ടി. തൻവീറ തെസ്നി, ഫിദ ഹനീഫ, ടി. ഫിദ നസ്രിൻ എന്നിവരുടെ സാന്നിധ്യത്തിൽ ആശുപത്രി സൂപ്രണ്ട് ബേബി ലക്ഷ്മിക്ക് ക്ലബ് ട്രഷറർ കെ. റിൻസിയ കൈമാറി. പ്രതീകാത്മക ബന്ദ് നടത്തി തിരുനാവായ: മണ്ഡലം യൂത്ത് കോൺഗ്രസ്​ കമ്മിറ്റി ഇന്ധന വില വർധനക്കെതിരെ പ്രതീകാത്മക ബന്ദ് നടത്തി. തിരുനാവായ ടൗണിൽ തിരൂർ കുറ്റിപ്പുറം റോഡി​ൻെറ ഒരുവശം 15 മിനിട്ട് വാഹനങ്ങൾ നിർത്തി ബ്ലോക്ക് ചെയ്​താണ്​ പ്രതിഷേധം നടത്തിയത്. മണ്ഡലം പ്രസിഡൻറ്​ ഷാജു മഠത്തിൽ, മണികണ്ഠൻ, ഹാദി മുളക്കൽ, സിനാജ്, നൗഷാദ് വലിയ പറപ്പൂർ, നൗഫൽ ഹസ്സൻ കാദനങ്ങാടി തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.