എടപ്പാളിൽ ഒരു വയസ്സുകാരന്​ സമ്പര്‍ക്കത്തിലൂടെ കോവിഡ്​

അഞ്ച് മാസം പ്രായമായ കുഞ്ഞി​ൻെറ ഫലം ഇന്ന്​ എടപ്പാൾ: ഡോക്​ടർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ച ശുകപുരം ആശുപത്രിയില്‍ കിടത്തി ചികിത്സക്ക്​ വിധേയനായ ഒരു വയസ്സുകാരനടക്കം രണ്ടുപേർക്ക്​​ കോവിഡ്​. മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശിനിയായ നഴ്സിങ് അസിസ്​റ്റൻറ് (36), എടപ്പാള്‍ അയിലക്കാ​ട്ടെ ഒരു വയസ്സുകാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ജൂണ്‍ 28ന് രോഗം സ്ഥിരീകരിച്ച എടപ്പാള്‍ ആശുപത്രിയിലെ ഡോക്ടറുമായി ഇടപഴകിയവരാണിവർ. ഒരു വയസ്സുകാര​ൻെറ ഗൾഫിൽ നിന്നെത്തിയ ബന്ധുവും, ഇയാളുടെ അഞ്ച് മാസം പ്രായമായ കുഞ്ഞും കുറച്ചുദിവസം ശുകപുരം ആശുപത്രിയിൽ കിടത്തിചികിത്സക്ക് വിധേയരായിരുന്നു. എന്നാൽ, ഗൾഫിൽ നിന്നെത്തിയയാളുടെയും മറ്റ്​ ബന്ധുക്കളുടെയും ഫലം നെഗറ്റീവാണ്. രോഗലക്ഷണങ്ങൾ പ്രകടമല്ലെങ്കിലും, അഞ്ച് മാസം പ്രായമായ കുഞ്ഞി​ൻെറ സ്രവ പരിശോധന വെള്ളിയാഴ്ച വീണ്ടും നടത്തി. ഫലം ശനിയാഴ്​ചയറിയും. ഒരു വയസ്സുകാരന് എങ്ങനെയാണ്​ രോഗം ബാധിച്ചതെന്ന് കണ്ടെത്താൻ പരിശോധന തുടരുകയാണ്​. എടപ്പാൾ ആശുപത്രിയിലെ നഴ്സിങ് അസിസ്​റ്റൻറും, കുട്ടികളുടെ വിഭാഗം ഡോക്ടറും ആശുപത്രി കെട്ടിടത്തി​ൽ ഒരേ നിലയിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ജൂൺ 25 മുതൽ അവധിയിലായിരുന്ന നഴ്സിങ് അസിസ്​റ്റൻറിനെ​ ജൂൺ 28ന് രോഗലക്ഷണങ്ങൾ കണ്ടതിനെതുടർന്ന് മഞ്ചേരിയിലെത്തിച്ച്​ പരിശോധിക്കുകയായിരുന്നു. അതേസമയം, കഴിഞ്ഞ ദിവസം രണ്ട് സ്വകാര്യാശുപത്രികളിൽ പരിശോധന നടത്തിയതിൽ ലക്ഷണങ്ങളുള്ളതായി സംശയം തോന്നിയ മൂന്ന് പേരെ വീണ്ടും പരിശോധിച്ചതി​ൻെറ ഫലം നിർണായകമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.