രണ്ട് തവണ ഒരേ ബില്ലിൽ കടത്താൻ ശ്രമം; ആറ്​ ടൺ ഇരുമ്പുകമ്പികൾ പിടികൂടി

കൃത്രിമത്വം കാണിച്ച് കടത്തിയ കരിങ്കല്ലും പിടികൂടി പെരിന്തൽമണ്ണ: തുടർച്ചയായി രണ്ട് തവണ ഒരേ ബില്ലിൽ കടത്താൻ ശ്രമിച്ച ആറ്​ ടൺ ടി.എം.ടി ബാർസ് (ഇരുമ്പു കമ്പികൾ) സംസ്ഥാന ജി.എസ്.ടി ഇൻറലിജൻസ് വിഭാഗം പിടികൂടി. നികുതിയും പിഴയുമടക്കം 85,000 രൂപ ചുമത്തി. വടക്കാഞ്ചേരിയിൽ നിന്ന് പെരിന്തൽമണ്ണയിലേക്കാണ് ലോഡ്​ കൊണ്ടുവന്നത്. രാവിലെ കൊണ്ടുവന്ന ലോഡിൽ ഒരു ബിൽ കാണിച്ചിരുന്നു. ഇതേ ബിൽ തന്നെ കാണിച്ച് വൈകീട്ടും കൊണ്ടുവന്നതോടെയാണ് തട്ടിപ്പ് വ്യക്തമായത്. 18 ശതമാനമാണ് കമ്പിക്ക് ജി.എസ്.ടി. ഇതും 18 ശതമാനം പിഴയുമടക്കം 85,000 രൂപയാണ് ഈടാക്കിയത്. ലോഡിൽ കൃത്രിമത്വം കാണിച്ച് കടത്തിയ കരിങ്കല്ലും പിടികൂടി. വാങ്ങിയതിനേക്കാൾ കുറഞ്ഞ തുകയാണ് ബില്ലിൽ കാണിച്ചതെന്ന്​ വ്യക്തമായി. പിഴയടക്കം പത്ത്​ ശതമാനമാണ് ഈടാക്കിയത്. ഒരു ലോഡ് പിടികൂടിയാൽ 250 രൂപ മുതൽ 350 രൂപ വരെയാണ് നികുതിയും പിഴയുമായി ഈടാക്കാനാവുകയെന്നതിനാൽ ജി.എസ്.ടി ഉദ്യോഗസ്ഥർ പൊതുവെ പരിശോധനക്ക് മുതിരാറില്ല. ഇതിനാൽ ഈ മേഖലയിൽ വ്യാപക നികുതിവെട്ടിപ്പ് നടക്കുന്നുണ്ട്. അസിസ്​റ്റൻറ്​ കമീഷണർ എ.എം. ഷംസുദ്ദീ​ൻെറ നേതൃത്വത്തിലായിരുന്നു പരിശോധന. pmna1 GST vibhagam pidikoodiya Lori ജി.എസ്.ടി വിഭാഗത്തി​ൻെറ പിടിയിലായ ഇരുമ്പ് കമ്പി കയറ്റിയ ലോറി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.