സംയുക്ത പ്രതിഷേധം

വടക്കഞ്ചേരി: കേന്ദ്ര സര്‍ക്കാറി​ൻെറ തൊഴിലാളി ദ്രോഹ നിലപാടിനെതിരെ സംയുക്ത ട്രേഡ് യൂനിയ​ൻെറ നേതൃത്വത്തില്‍ പ്രതിഷേധിച്ചു. വടക്കഞ്ചേരിയില്‍ സി.ഐ.ടി.യു ജില്ല ജോയൻറ്​ സെക്രട്ടറി സി.കെ. ചാമുണ്ണി ഉദ്ഘാടനം ചെയ്തു. കിഴക്കഞ്ചേരിയില്‍ സി.പി.എം ഏരിയ സെക്രട്ടറി കെ. ബാലന്‍ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഡിവിഷന്‍ സെക്രട്ടറി സി.കെ. നാരായണന്‍ കണ്ണമ്പ്രയിലും ജില്ല കമ്മിറ്റി അംഗങ്ങളായ കെ. രാധാകൃഷ്ണന്‍ ആമക്കുളത്തും സാറാ ഉമ്മ പാണ്ടാങ്കോട്ടിലും ആര്‍. കൃഷ്ണന്‍ ആയക്കാടിലും കെ.വി. കുമാരന്‍ മംഗലംഡാമിലും മുരളീധരന്‍ നായര്‍ പുളിങ്കൂട്ടത്തും എ.വി. അബ്ബാസ് വടക്കഞ്ചേരിയിലും ഐ.എന്‍.ടി.യു.സി നേതാവ് കെ. നാരായണന്‍ വാല്‍ക്കുളമ്പിലും പ്രതിഷേധ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. pew23 balan: സംയുക്ത ട്രേഡ് യൂനിയൻ കിഴക്കഞ്ചേരിയിൽ നടത്തിയ പ്രതിഷേധം സി.പി.എം ഏരിയ സെക്രട്ടറി കെ. ബാലൻ ഉദ്ഘാടനം ചെയ്യുന്നു ---------- മസ്​റ്ററിങ് നടത്തണം പുതുനഗരം: പുതുനഗരം പഞ്ചായത്തിൽ സാമൂഹ്യ സുരക്ഷ പെൻഷൻ കൈപ്പറ്റിക്കൊണ്ടിരിക്കുന്ന ഇതുവരെ മസ്​റ്ററിങ്​ ചെയ്യാത്ത ഗുണഭോക്താക്കൾ ജൂലൈ 15ന് മുമ്പ്​ അക്ഷയകേന്ദ്രങ്ങൾ മുഖേന മസ്​റ്ററിങ് നടത്തേണ്ടതാണെന്നും നടത്താത്തവർ ജൂലൈ ഒന്നുമുതൽ 22 വരെയുള്ള തീയതികളിൽ പുതുനഗരം ഗ്രാമപഞ്ചായത്തിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്​റ്ററിങ് പൂർത്തീകരിക്കാവുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.