കുഴഞ്ഞു വീണ് കിടന്നയാൾക്ക് രക്ഷകരായി ആംബുലൻസ് ഡ്രൈവർമാർ

പെരിന്തൽമണ്ണ: കെട്ടിടത്തി​ൻെറ ഒന്നാം നിലയിൽ വീണുകിടന്നയാൾക്ക് രക്ഷകരായി ആംബുലൻസ് ഡ്രൈവർമാർ. വെള്ളിയാഴ്​ച വൈകീട്ട് പെരിന്തൽമണ്ണ മണ്ണാർക്കാട് റോഡിലാണ് സംഭവം. അലനല്ലൂർ സ്വദേശി കെ.കെ. ഹംസയാണ് (66) കുഴഞ്ഞുവീണത്. വിവരമറിഞ്ഞതോടെ ആശുപത്രിക്ക് സമീപമുള്ള ആംബുലൻസ് ഡ്രൈവർമാരായ ബാബു തോട്ടിങ്ങൽ, നിഷാദലി കടന്നമണ്ണ, സജീഷ് കുട്ടൻ എന്നിവർ പാഞ്ഞെത്തി. ഉടൻ തന്നെ താങ്ങിയെടുത്ത് ജില്ല ആശുപത്രിയിലെത്തിച്ചു. മസ്​തിഷ്​കാഘാതം ആണെന്നും ഗുരുതരമായ സാഹചര്യമാണെന്നും അറിയിച്ച് ജില്ല ആശുപത്രിയിൽനിന്ന് വിദഗ്ധ ചികിത്സക്കായി മൗലാന ആശുപത്രിയിലേക്ക് മാറ്റി. അടിയന്തര ചികിത്സ നൽകി. ഇയാളുടെ ബന്ധുക്കൾ ആശുപത്രിയിലെത്തിയ ശേഷമാണ് ആംബുലൻസ് ഡ്രൈവർമാർ മടങ്ങിയത്. രക്തദാനം സംഘടിപ്പിച്ചു പെരിന്തൽമണ്ണ: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പെരിന്തൽമണ്ണ മേഖല കമ്മിറ്റി വെള്ളിയാഴ്ച ജില്ല ആശുപത്രി ബ്ലഡ്‌ ബാങ്കിൽ രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചു. ആശുപത്രി സൂപ്രണ്ട് ശ്രീവിഷ്ണു ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് നൗഷാദ് പാറമ്മൽ, സെക്രട്ടറി സുനീഷ് ഷിയോറ, ജില്ല പ്രസിഡൻറ് യൂസഫ് കാസിനോ, ഹബീബ് ഐമാക്സ്, സൈഫു സിംഫണി, നൗഫൽ വിസ്മയ, ബാബു പുലാക്കിൽ, ഹൈദർ റിയൽ എന്നിവർ സംസാരിച്ചു. വിജയികളെ ആദരിച്ചു പെരിന്തൽമണ്ണ: എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയ എം. അഫ്ഷാൻ, എം. അഫ്ഷിൻ എന്നിവരെ ഫ്രറ്റേണിറ്റി മൂവ്മെ​ൻറ് പെരിന്തൽമണ്ണ മുനിസിപ്പൽ കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു. മുൻസിപ്പൽ പ്രസിഡൻറ് പി.ടി. അബൂബക്കർ, അധ്യാപകരായ ഷാജി ജോസഫ്, അൻവർ ഷമീം എന്നിവർ സംസാരിച്ചു. ഫ്രട്ടേണിറ്റി ഭാരവാഹികളായ നസീഫ്, സഹീർ, നസീഹ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.