സർക്കാർ വീഴ്ചകൾക്ക് മറയിടാൻ ജനങ്ങളെ ദുരിതത്തിലാക്കരുത് ^വി.വി. പ്രകാശ്

സർക്കാർ വീഴ്ചകൾക്ക് മറയിടാൻ ജനങ്ങളെ ദുരിതത്തിലാക്കരുത് -വി.വി. പ്രകാശ് മലപ്പുറം: ജില്ലയിലെ പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്താൻ ഇടവന്നത് സർക്കാറി​ൻെറ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ കുറ്റകരമായ അനാസ്ഥയുടെ ഫലമാണെന്ന്​ ജില്ല കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ അഡ്വ. വി.വി. പ്രകാശ് പ്രസ്​താവനയിൽ പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം ഏറെ മുന്നിലെന്ന് നടിക്കുമ്പോഴും പരിശോധന ഫലം വരാൻ ആഴ്ചകൾ കാത്തിരിക്കേണ്ടി വന്നതി​ൻെറ ഭാഗമായിട്ടാണ് ഇത്രയധികം ആളുകൾ നിരീക്ഷണത്തിൽ പോകേണ്ട സാഹചര്യമുണ്ടായത്. പരിശോധന ഫലം എളുപ്പം ലഭിക്കാൻ നിലവിൽ സാഹചര്യമുണ്ടായിട്ടും സർക്കാർ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല എന്നതിന് ഉത്തമ ഉദാഹരണമാണ് പൊന്നാനി. പെട്ടെന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചതിലൂടെ ജനങ്ങൾക്കുണ്ടായ പ്രയാസങ്ങൾക്ക് സർക്കാർ പരിഹാരം കാണുകയും ജനങ്ങളോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.