യു.ഡി.എഫ് ധർണ

തൃക്കലങ്ങോട്: പ്രവാസികൾക്ക് ക്വാറൻറീനും വാഹന സൗകര്യവും ഒരുക്കണമെന്ന്​ ആവശ്യപ്പെട്ട് പഞ്ചായത്ത്‌ യു.ഡി.എഫ് അംഗങ്ങൾ ധർണ നടത്തി. നിലവിൽ 22 പേർക്ക് മാത്രമാണ് ക്വാറൻറീൻ സൗകര്യമുള്ളത്. കഴിഞ്ഞ രണ്ട് മാസം മുമ്പ് എല്ലാവിധ സൗകര്യങ്ങളുമുള്ള കെട്ടിടങ്ങൾ കലക്ടർക്ക് കൈമാറിയിരുന്നു. ബ്ലോക്ക്‌ പഞ്ചായത്തംഗം ശൈജൽ ആമയൂർ, എൻ.പി. മുഹമ്മദ്‌, ഇ.എ. സലാം, വിജീഷ് എളങ്കൂർ, മജീദ് പാലക്കൽ, യൂസഫ് മേച്ചേരി, വേണു പ്രാകുന്ന്, മഞ്ജുഷ ആമയൂർ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.