ടി.ഐ.സി പ്രളയ വീടിന് തറക്കല്ലിട്ടു

വീടിന് തറക്കല്ലിട്ടു തിരൂർ: 2019 പ്രളയ പുനരധിവാസത്തി​ൻെറ ഭാഗമായി തിരൂർ പയ്യനങ്ങാടി ടി.ഐ.സി സെക്കൻഡറി സ്കൂൾ നിർമിച്ച്​ നൽകുന്ന വീടി​ൻെറ തറക്കല്ലിടൽ ടി.ഐ.സി ട്രസ്​റ്റ്​ ചെയർമാൻ വി.കെ. അബ്​ദുൽ ലത്തീഫ് നിർവഹിച്ചു. വിദ്യാർഥികൾ രക്ഷിതാക്കളിൽ നിന്നും മറ്റും ശേഖരിച്ച തുകയോടപ്പം വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് തിരൂർ നോർത്ത് അന്നാരയിൽ വീട് നിർമിക്കുന്നത്. പരിപാടിയിൽ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി വൈസ് ചെയർമാൻ അഡ്വ. എം. സഹീർ കോട്ട് അധ്യക്ഷത വഹിച്ചു. ജോയൻറ്​ സെക്രട്ടറി വഹാബ് വെട്ടം, പി.ടി.എ കമ്മിറ്റി അംഗം മജീദ് മാടമ്പാട്ടിൽ, ബഷീർ പുലൂർ, സലീന അന്നാര എന്നിവർ പങ്കെടുത്തു. Mw tic തിരൂർ പയ്യനങ്ങാടി ടി.ഐ.സി സെക്കൻഡറി സ്കൂൾ നിർമിച്ച​ നൽകുന്ന വീടി​ൻെറ തറക്കല്ലിടൽ ട്രസ്​റ്റ്​ ചെയർമാൻ വി.കെ. അബ്​ദുൽ ലത്തീഫ് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.