താനൂരിൽ നിരീക്ഷണം ശക്തമാക്കി പൊലീസ്‌; ഇന്ന് ജുമുഅ ഇല്ല

താനൂർ: നഗരസഭ മുഴുവനായും ക​െണ്ടയിൻമൻെറ്​ സോണിൽ ഉൾപ്പെടുത്തിയതോടെ നിരീക്ഷണം ശക്തമാക്കി പൊലീസ്. പ്രധാന പാതകൾ ഒഴികെ നഗരസഭയിലേക്ക് പ്രവേശിക്കുന്ന പോക്കറ്റ് റോഡുകൾ അടച്ചു. നഗരസഭ പരിധിയിൽ ഒരുമണി വരെ മാത്രമേ കടകൾ തുറന്നുപ്രവർത്തിക്കാൻ പാടുള്ളൂ. അനാവശ്യമായി ആളുകൾ പുറത്തിറങ്ങുകയോ കൂട്ടംകൂടി നിൽക്കുകയോ ചെയ്യരുത്. പള്ളികളിൽ ജുമുഅ ഉണ്ടാവില്ല. നഗരസഭ ഓഫിസിൽ പൊതുജനങ്ങൾക്ക് പ്രവേശനം നിർത്തി. താനൂർ വില്ലേജ് ഓഫിസ് ഒരാഴ്ചത്തേക്ക് അടച്ചു. പൊലീസും ആരോഗ്യവകുപ്പും നിരീക്ഷണം ശക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.