മലപ്പുറം: കോവിഡ് പ്രതിരോധത്തിനായി സർക്കാറുകൾ നിഷ്കർഷിച്ച സുരക്ഷ സംവിധാനങ്ങൾ പൂർണമായി പാലിച്ചെത്തുന്ന പ്രവാസികൾക്കുനേരെ സാമൂഹികദ്രോഹികൾ നടത്തുന്ന കൈയേറ്റം ആവർത്തിക്കപ്പെടാതിരിക്കാൻ സർക്കാറും നിയമപാലകരും നടപടി സ്വീകരിക്കണമെന്ന് പ്രവാസി വെൽഫെയർ ഫോറം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് മുഹമ്മദ് പൊന്നാനി അധ്യക്ഷത വഹിച്ചു. ഇബ്രാഹിം കൊട്ടായിൽ, അമീർഷ പാണ്ടിക്കാട്, ജാബിർ വടക്കാങ്ങര എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് കൊണ്ടോട്ടി സ്വാഗതം പറഞ്ഞു. ---------------------- 'ഫലം പ്രസിദ്ധീകരിക്കണം' മലപ്പുറം: ഫെബ്രുവരിയിൽ നടന്ന എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിക്കണമെന്ന് കെ.എസ്.ടി.യു ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് അബ്ദുല്ല വാവൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് മജീദ് കാടേങ്ങൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ എം. അഹമ്മദ്, കെ.എം. അബ്ദുല്ല, പി.കെ.എം. ഷഹീദ്, വി.എ. ഗഫൂർ, പി.വി. ഹുസൈൻ, ജില്ല ജനറൽ സെക്രട്ടറി എൻ.പി. മുഹമ്മദാലി, ട്രഷറർ കെ.ടി. അമാനുല്ല, വി. സഫ്ദറലി, കോട്ട വീരാൻകുട്ടി, കെ.എം. ഹനീഫ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.