ഹയർ സെക്കൻഡറി കരിയർ ഗൈഡൻസ്​ സെൽ

കൊളത്തൂർ: കോവിഡ്​ മഹാമാരിയെ തുടർന്ന്​ വീടുകളിൽ കഴിയുന്ന വിദ്യാർഥികൾക്ക്​ ഉപരിപഠനം സംബന്ധിച്ച ആശങ്ക അകറ്റാൻ ഹയർ സെക്കൻഡറി ജില്ല കരിയർ ഗൈഡൻസ്​ സെൽ വിവിധ പരിപാടികളുമായി രംഗത്ത്​. പ്ലസ്​ടു വിദ്യാർഥികൾക്കായി നടത്തുന്ന വെബിനാറുകളാണ്​ ഇതിൽ പ്രധാനം. ജില്ലയിലെ മുഴുവൻ സ്​കൂളുകളിലെയും തെരഞ്ഞെടുക്കപ്പെട്ട 500 വിദ്യാർഥികൾ വീതം പ​െങ്കടുക്കുന്ന വെബിനാറുകളാണ്​ നടക്കുന്നത്​. ഇൗ വർഷം പ്ലസ് ​ടു പൂർത്തിയാക്കിയവരും രണ്ടാം വർഷ വിദ്യാർഥികളുമാണ്​ വെബിനാറിൽ പ​െങ്കടുക്കുന്നത്​. കോമേഴ്​സ്​ വിഷയത്തിലെ ഉപരിപഠന സാധ്യതകളും വിവിധ തൊഴിൽ മേഖലകളും പ്രതിപാദിക്കുന്ന വെബിനാർ ഞായറാഴ്​ച നടക്കും. രണ്ടാം ഘട്ടമായി സ്​കൂൾ തലങ്ങളിൽ കരിയർ ​ൈഗഡുമാരുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്താനും പദ്ധതിയുണ്ട്​. ഞായറാഴ്​ച രാവിലെ 9.30ന്​ തുടങ്ങുന്ന കോമേഴ്​സ്​ വെബിനാറിന്​ പ്രശസ്​ത കരിയർ കൺസൽട്ടൻറും കോളമിസ്​റ്റുമായ ബാബു പള്ളിപ്പാട്ട്​ നേതൃത്വം നൽകും. മുഴുവൻ വിദ്യാലയങ്ങളിൽനിന്ന്​ കുട്ടികളുടെ പ്രാതിനിധ്യം ഉറപ്പുവരുത്താൻ സ്​കൂൾ കരിയർ ഗൈഡുമാർ ശ്രദ്ധിക്കണമെന്ന്​ ജില്ല കരിയർ കോഒാഡിനേറ്റർ അനിൽ കുമാർ അറിയിച്ചു. വിവരങ്ങൾക്ക്​ 9497148011.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.