അടക്കക്ക് വിലകൂടി; കർഷകർക്ക് ആശ്വാസം

BLURB: മാർക്കറ്റുകൾ അടച്ചത് പ്രതിസന്ധിയായി പെരുമ്പിലാവ്: അടക്ക കർഷർക്ക് ആശ്വാസമായി വില വർധനവ്. എന്നാൽ പലയിടങ്ങളിൽ മാർക്കറ്റ് പ്രവർത്തിക്കാത്തത് വിൽപനക്ക് പ്രതിസന്ധിയായി. അഞ്ച് വർഷത്തിനിടെയാണ് ഇത്രയധികം വില വർധിക്കുന്നത്. അന്ന് മൂന്നൂറ് രൂപയുടെ അടുത്തെത്തിയിരുന്നു. കേരളത്തിലെ കവുങ്ങ് കർഷകർക്ക് വില ലഭിക്കാത്തതിനാൽ പലരും കവുങ്ങ് വെട്ടിമാറ്റി മറ്റു പല കൃഷിയിലേക്ക് മാറിയിരുന്നു. ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ അടക്ക കഴിഞ്ഞ കാലങ്ങളിൽ സുലഭമായി എത്തിയിരുന്നത് വിലയിടിവിന് കാരണമായി. കോവിഡിൻെറ പശ്ചാതലത്തിൽ മറ്റു രാജ്യങ്ങളിൽനിന്ന് ഇറക്കുമതി നിലച്ചതും. കർഷകർ കൃഷിയിൽ നിന്ന് മാറിയതും വിപണിയിൽ വില കൂടുവാൻ കാരണമായി. ഇപ്പോൾ കിലോക്ക് 337 രൂപയോളം വിലയായി. അതേസമയം, വില കൂടിയ സമയം ആയിട്ടും പ്രധാന അടക്ക വിപണനകേന്ദ്രമായ പഴഞ്ഞി, ചങ്ങരംകുളം മാർക്കറ്റുകൾ ക​െണ്ടയ്മൻെറ് സോണിൽ ഉൾപ്പെട്ടത് കർഷകർക്ക് തിരിച്ചടിയായിരുന്നു. കഴിഞ്ഞ ദിവസം ചാലിശ്ശേരിയിൽ അടക്ക വിൽപന നടത്തുവാൻ രണ്ട് മാർക്കറ്റുകളിൽ കൂടുതൽ ആളുകൾ എത്തിയിരുന്നു. 70 ടണോളം അടക്ക വിൽപനക്ക് എത്തി. ചാലിശ്ശേരി സ്വദേശിക്ക് എറണാകുളത്ത് കോവിഡ് സ്ഥിരീകരിച്ചതോടെ നിയന്ത്രണത്തിൻെറ ഭാഗമായി ചാലിശ്ശേരി അങ്ങാടിയിലെ അടക്ക മാർക്കറ്റുകൾ ഒരാഴ്ചത്തേക്ക് അടച്ചു പൂട്ടി. ആശങ്കകൾ പങ്കുവെച്ച്​ കുന്നംകുളം സ്വദേശികളുടെ 'സ്നേഹസംഗമം' കുന്നംകുളം: കോവിഡ് മഹാമാരിക്കിടയിൽ പലപ്പോഴും നാട്ടിലുള്ള ബന്ധുക്കളെയും, സുഹൃത്തുക്കളെ പോലും കാണാൻ കഴിയാത്ത സാഹചര്യങ്ങളിലൂടെ കടന്ന് പോകുമ്പോൾ ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ കഴിയുന്ന കുന്നംകുളത്തുകാർ വിശേഷങ്ങൾ പങ്കുവെച്ച് ഒത്തുകൂടി. ഷെയർ ആൻഡ്​ കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻറ്​ ലെബീബ് ഹസ്സ​ൻെറ ആശയമാണ് സൂം പ്ലാറ്റ്ഫോമിൽ ഒരുക്കിയ സ്നേഹ സംഗമത്തിന് വേദിയായത്. കുന്നംകുളം സ്വദേശികളായ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത, ഡോ. യുയാക്കീം മാർ കൂറിലോസ് എപ്പിസ്കോപ്പാ, കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്, മുൻ എം.എൽ.എ ബാബു എം. പാലിശ്ശേരി, മുൻ ആസൂത്രണ ബോർഡ് അംഗം സി.പി ജോൺ, ജില്ല പഞ്ചായത്ത് അംഗം കെ. ജയശങ്കർ, സർക്കാർ ആശുപത്രി സൂപ്രണ്ട് ഡോ. എ.വി. മണികണ്ഠൻ എന്നിവരോടൊപ്പം വിവിധ രാജ്യങ്ങളിൽ നിന്നായി നൂറോളം പേരാണ് സംഗമത്തിൽ പങ്കെടുത്തത്. പലർക്കും വ്യത്യസ്തമായ അനുഭവങ്ങളായിരുന്നു പങ്കു​െവയ്ക്കാൻ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം രാത്രി എട്ടിന് ആരംഭിച്ച് 10.30നാണ് സംഗമം അവസാനിച്ചത്. മാസത്തിലൊരിക്കൽ വിപുലമായ രീതിയിൽ ഇനിയും കൂടാം എന്ന തീരുമാനത്തിൽ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തായുടെ ലോക സമാധാനത്തിനു വേണ്ടിയുള്ള പ്രാർത്ഥനയോടെയാണ് പിരിഞ്ഞത്. പടം tc kunnamkulam methrapoleetha കുന്നംകുളം സ്വദേശിയായ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത ഹൂസ്​റ്റൺ ഉർശലേം ഇന്ത്യൻ ഓർത്തഡോക്സ് ക്രിസ്ത്യൻ സൻെററിൽനിന്ന് സ്നേഹ സംഗമത്തിൽ പങ്കെടുക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.