മാനവി​െൻറ വിജയത്തിന് മിന്നും തിളക്കം

മാനവി​ൻെറ വിജയത്തിന് മിന്നും തിളക്കം തേഞ്ഞിപ്പലം: മനക്കരുത്തിൽ മാനവ് നേടിയത് മിന്നുന്ന വിജയം. ചേളാരി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ എട്ട് എ പ്ലസ് നേടിയാണ് ഈ മിടുക്കൻ ജയിച്ചു കയറിയത്. പ്രാഥമിക ആവശ്യങ്ങൾക്ക് പോലും പരസഹായം ആവശ്യമുള്ള മാനവിനു പരീക്ഷ എഴുതാൻ സ്ക്രൈബിനെ അനുവദിച്ചുകിട്ടുമായിരുന്നെങ്കിലും സ്വന്തമായി പരീക്ഷ എഴുതണമെന്ന നിശ്ചയദാർഢ്യം മൂലം മാനവ് അത് നിരസിക്കുകയായിരുന്നു. മൂന്നിയൂർ ചേറക്കോടിനടുത്ത് പൊറ്റമ്മൽ സ്വദേശി മുറുക്കോളി സുബ്രഹ്മണ്യ​ൻെറയും എ.പി. അനിതാഭായിയുടെയും രണ്ട് മക്കളിൽ ഇളയവനാണ് മാനവ്. ജന്മനാ തന്നെ നട്ടെല്ലിന് വളവുണ്ടായിരുന്ന മാനവ് അഞ്ചാം ക്ലാസ്​ വരെ മറ്റു കുട്ടികളെ പോലെ ഓടിച്ചാടി നടന്നിരുന്നതാണ്. പിന്നീടാണ് നടക്കാൻ പ്രയാസമനുഭവപ്പെടുകയും ഓപറേഷന് വിധേയമാവുകയും ചെയ്തത്. കോഴിക്കോട് മെഡിക്കൽ കോളജ്, മദ്രാസിലെ വെല്ലൂർ മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടിയെങ്കിലും മാനവിന്​ ഇതുവരെ നടക്കാൻ സാധിച്ചിട്ടില്ല പരിമിതികളെ വകവെക്കാതെ എട്ട് എ പ്ലസും രണ്ട് ബി പ്ലസും കരസ്ഥമാക്കിയ മാനവി​ൻെറ വിജയം ചേളാരി ഹൈസ്കൂളിലെ അധ്യാപകർക്കും വിദ്യാർഥികൾക്കും ഏറെ ആഹ്ലാദവും അഭിമാനവും നൽകുന്നതാണ്. എടരിക്കോട് സ്പിന്നിങ് മില്ലിലെ തൊഴിലാളിയായ സുബ്രഹ്മണ്യന് മകനെ സ്കൂളിലെത്തിക്കേണ്ടതിനാൽ പലപ്പോഴും ജോലിക്ക് പോവാൻ കഴിയാറില്ല. ഉച്ചവരെ മാത്രമേ മാനവ് ക്ലാസിലിരിക്കാറുള്ളൂ. സഹായഹസ്തവുമായി കൂട്ടുകാർ ഉണ്ടെങ്കിലും അമ്മയും അച്ഛനും ഉച്ച വരേക്കും സ്കൂളിൽ മകന് കൂട്ടിരിക്കാറാണ് പതിവ്. ഫോട്ടോ. MT vallikkunnu-manav: മാനവ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.